Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാണ് 28 സംസ്ഥാനങ്ങള്‍, ആര്‍ക്കെങ്കിലും ഉപകാരപ്പെടും; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്

08 OCTOBER 2021 11:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്ന് ചോദിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകളും എണ്ണവും എണ്ണിപ്പറഞ്ഞാണ് ശിവന്‍കുട്ടിയെ പരിഹസിച്ചത്. ഇന്ത്യയുടെ ഭൂപടവും മുന്‍ വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നിത് മുന്നോടിയായി മാര്‍ഗ്ഗരേഖ പുറത്തിറക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് വി ശിവന്‍കുട്ടിക്ക് നാക്ക് പിഴച്ചത്. രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറയുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്നാണ് മന്ത്രി സംശയത്തോടെ ഉദ്യോഗസ്ഥരോട് ചോദിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ മറുപടി കിട്ടിയതോടെ 23 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുവെന്നും മന്ത്രി തിരുത്തി പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ വാക്കുകളെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മുന്‍ വിദ്യാഭ്യാസമന്ത്രി പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകള്‍ താഴെ കൊടുക്കുന്നു.. ആര്‍ക്കെങ്കിലും ഉപകാരപ്പെടും.

സംസ്ഥാനങ്ങള്‍ :-
1 ആന്ധ്രാപ്രദേശ്
2 അരുണാചല്‍ പ്രദേശ്
3 ആസ്സാം
4 ബീഹാര്‍
5 ഛത്തീസ്ഗഢ്
6 ഗോവ
7 ഗുജറാത്ത്
8 ഹരിയാന
9 ഹിമാചല്‍ പ്രദേശ്
10 ജാര്‍ഖണ്ഡ്
11 കര്‍ണാടകം
12 കേരളം
13 മധ്യ പ്രദേശ്
14 മഹാരാഷ്‌ട്ര
15 മണിപ്പൂര്‍
16 മേഘാലയ
17 മിസോറം
18 നാഗാലാന്‍ഡ്
19 ഒഡിഷ
20 പഞ്ചാബ്
21 രാജസ്ഥാന്‍
22 സിക്കിം
23 തമിഴ്നാട്
24 തെലുങ്കാന
25 ത്രിപുര
26 ഉത്തര്‍ പ്രദേശ്
27 ഉത്തരാഖണ്ഡ്
28 പശ്ചിമ ബംഗാള്‍

കേന്ദ്രഭരണ പ്രദേശങ്ങള്‍ :-
1 ആന്‍ഡമാന്‍-നിക്കോബാര്‍
2 ചണ്ഡീഗഡ്
3 ദാദ്ര - നഗര്‍ ഹവേലി, ദാമന്‍-ദിയു
4 ഡല്‍ഹി
5 ലക്ഷദ്വീപ്
6 പുതുശ്ശേരി
7 ജമ്മു & കശ്മിര്‍
8 ലഡാക്ക്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (3 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (10 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (19 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (32 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (41 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (46 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends