Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ സ്വപ്ന സുരേഷ് പ്ലാനിംഗ് തുടങ്ങി കഴിഞ്ഞു: പുറത്തിറങ്ങുമ്പോള്‍ എന്തെല്ലാം പറയണം?

10 OCTOBER 2021 01:44 PM IST
മലയാളി വാര്‍ത്ത

അങ്ങനെ നമ്മുടെ സ്വര്‍ണ്ണക്കടത്ത് കേസ് ആവിയായി. എങ്ങനെ ആവിയായെന്ന് ചോദിക്കരുത്. ബി ജെ പി യെ നമ്മുടെ പിണറായി സഖാവ് നൈസായി തേച്ചാണ് സ്വര്‍ണ്ണക്കേസ് ആവിയാക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് പത്ത് സിറ്റ് വരെ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ സഖാക്കള്‍ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.

 



സന്ദീപ് നായര്‍ ജയില്‍ മോചിതനായതോടെയാണ് സ്വര്‍ണ്ണക്കേസ് ആവിയായ കാര്യത്തില്‍ തീരു മാനമായത്. സ്വപ്ന സുരേഷാണ് ഇനി ബാക്കിയുള്ളത്. സ്വപ്ന കൂടി ജയില്‍ മോചിതയാകുന്നതോടെ സ്വര്‍ണ്ണക്കേസ് പൂര്‍ണമായി അവസാനിക്കും. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ഇതിലും തീരുമാനമാകും.

ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ സ്വപ്ന സുരേഷ് പ്ലാനിം ഗ് തുടങ്ങി കഴിഞ്ഞു. സന്ദീപിനെ പോലെ സ്വപ്ന പുറത്തിറങ്ങുമ്പോഴും പിണറായിയെ വാഴ്ത്തി പാടും.കാരണം കേരളത്തില്‍ ജീവിക്കണെങ്കില്‍ ഇതെല്ലാം അത്യന്താപേക്ഷിതമാണെന്ന് സ ന്ദീപിനെ പോലെ സ്വപ്നക്കും അറിയാം.

 



അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരാണ് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായായത്. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. നേരത്തെ, സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് പുറത്തിറങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വന്‍ സ്വര്‍ണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യുഎഇ കോണ്‍സല്‍ ജനറല്‍ അറ്റാഷെയെ എന്നിവരുടെ അടക്കം സഹായത്തോടെ നടത്തിയത്. 30 കിലോയുടെ സ്വര്‍ണ്ണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തില്‍ 21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

 



കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍ ഐ എയുടെ കേസില്‍ മാപ്പുസാക്ഷിയാണ്. യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും കളളക്കടത്തിന്റെ രാജ്യാന്തര സൂത്രധാരന്‍മാരെന്നാണ് സന്ദീപ് നായര്‍ തന്നെ എന്‍ഐ എ കോടതിയില്‍ പറഞ്ഞത്. രാജ്യത്തിന്റെ സാന്പത്തിക ഭദ്രതയെ തകര്‍ക്കുന്ന തീവ്രവാദം എന്ന പേരിലാണ് എന്‍ ഐ എ അങ്കപ്പുറപ്പാട് നടത്തിയതും. എന്നിട്ടും കോണ്‍സല്‍ ജനറലും അറ്റാഷെയും എന്‍ ഐ എ കേസില്‍ പ്രതികളല്ല. സന്ദീപ് മാപ്പുസാക്ഷിയുമാണ്. എന്നാല്‍ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ ഇവര്‍ക്കതിരായ അന്വേഷണമുണ്ട്.


സരിത്ത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത് എന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ പറഞ്ഞു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായ ശേഷം സംസാരിക്കുകയായിരുന്നു സന്ദീപ് നായര്‍.

 



സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിലേക്ക് താന്‍ ഒപ്പം പോയത്. സ്വര്‍ണകടത്തു കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളര്‍ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാന്‍ തയ്യാറാണ്. സ്വര്‍ണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചു എന്നും സന്ദീപ് നായര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു.

സ്വര്‍ണ്ണക്കേസില്‍ തെളിവില്ലെന്ന കാര്യം മുമ്പേ പുറത്തു വന്നതാണ്. ചിലര്‍ നടത്തിയ കള്ളക്കടത്തിനെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ അന്നത്തെ സാഹചര്യം നിര്‍ബന്ധിതമാക്കി. ബിജെപിയാണ് ഇതില്‍ ഗോളടിച്ചത്. എന്നാല്‍ ആരോപണം ഉന്നയിച്ചതിന്റെ നേട്ടമൊന്നും ബി ജെ പിക്ക് കിട്ടിയതുമില്ല.എല്ലാ പ്രയോജനങ്ങളും ലഭിച്ചത് സി പി എമ്മിനും പിണറായിക്കുവാണ്. ഡോളര്‍ കടത്തില്‍ ആരോപണ വിധേയനായ കെ.റ്റി.ജലീലിന് പോലും ഒന്നും സംഭവിച്ചില്ല.

 



ജയില്‍ മോചിതരാകുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം എന്തായിരിക്കും എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (26 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends