സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടി വരും... കേരളത്തിലും വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടി വരും... കേരളത്തിലും വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞതിനാല്‍ കേരളത്തിലും വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി .
കല്‍ക്കരി ക്ഷാമം രൂക്ഷമായതിനാല്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതി ലഭ്യതയില്‍ വന്‍ തോതില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണം മാത്രമായിരിക്കും ഏര്‍പ്പെടുത്തേണ്ടി വരിക. കേന്ദ്ര ഗ്രിഡില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ മൂവായിരത്തോളം മെഗാവാട്ടിന്റെ കുറവാണ് കേരളത്തിന് ലഭിക്കുന്നത്.
അതേസമയം കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ പകുതിയിലധികവും ഉല്‍പ്പാദനവും വെട്ടിക്കുറച്ചു. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും പവര്‍കട്ട് പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha























