കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം ഒറ്റശേഖരമംഗലം പാറമടയില്‍ നിന്നും കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ
തിരുവനന്തപുരം ഒറ്റശേഖരമംഗലം പേരേകോണത്ത് ഷൈനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കഴിഞ്ഞദിവസമാണ് കാണാതായ ഷൈനിയെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാട്ടുകാരുടെ തിരച്ചിലിലാണ് 4 മണിയോടുകൂടി മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്തുള്ള ചില സാമൂഹിവിരുദ്ധര്ക്ക് ഷൈനിയുശട മരണത്തില്‍ ബന്ധമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.
https://www.facebook.com/Malayalivartha