ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും... കൊച്ചി കാക്കാനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിള്‍ എടുക്കുക

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. സി കെ ജാനുവിന് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാനാര്‍ത്ഥിയാക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ ആണ് ശബ്ദസാമ്പിള്‍ ശേഖരിക്കുന്നത്.
സാമ്പിള്‍ എടുക്കുക കൊച്ചി കാക്കാനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ്. കൂടാതെ കേസിലെ പ്രധാന സാക്ഷിയായ പ്രസീത അഴീക്കോടിന്റെ ശബ്ദസാമ്പിളും സ്വീകരിക്കും. പ്രസീതയുടെ ശബ്ദസാമ്പിളെടുക്കുക രാവിലെ ഒന്‍പതരയ്ക്കും, സുരേന്ദ്രന്റെ രാവിലെ 11 മണിക്കുമാണ്.
തെളിവ് ശേഖരണം സി കെ ജാനുവിന് 35 ലക്ഷം രൂപ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ കോഴ നല്‍കിയെന്ന കേസിലാണ്. കേസില്‍ ഒന്നാം പ്രതി സുരേന്ദ്രനും രണ്ടാം പ്രതി ജാനുവുമാണ്. സുരേന്ദ്രനെതിരെ ബി എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും ഉണ്ട്.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ആയിരുന്നു പണം നല്‍കിയത്. കെ.സുരേന്ദ്രനെ കഴിഞ്ഞ മാസം ഈ കേസില്‍ ചോദ്യംചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha

























