സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി ശക്തിപ്പെട്ട് വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദമാകും.
തെക്ക് മദ്ധ്യ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം. മദ്ധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha

























