വാട്ടര്‍ ടാങ്കിലെ മുഴുവന്‍ വെള്ളവും ചോര്‍ത്തി കളഞ്ഞ് കാലിയാക്കിയത് നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാതിരിക്കാൻ; അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയില്‍ ഇരുവരും കയറ് ഉപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞ് ജീവനൊടുക്കി:- കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോൾ രക്തം കട്ടപിടിച്ച നിലയിൽ:- ഡോക്ടറുടെ സംശയം ശരിവച്ച് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു...

ചാലിശ്ശേരി പെരുമണ്ണൂരില്‍ ഒറ്റക്ക് താമസിച്ച ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു. വടക്കേപ്പുരയ്ക്കല്‍ നാരായണന്‍ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് കഴിഞ്ഞ ദിവസം വിറകുപുരയില്‍ പരസ്പരം കയറുകൊണ്ട് ബന്ധിച്ച രീതിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ദമ്പതിമാര്‍ക്ക് കോവിഡ് ബാധിച്ച വിവരം ആരുമറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച മൃതദേഹങ്ങളില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയ മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
തുടർന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂര്‍ച്ഛിക്കുന്ന അവസ്ഥയിലാണ് രോഗികള്‍ക്ക് രക്തം കട്ടപിടിക്കുക. കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ കോവിഡ് സാധ്യതയില്ലെന്ന രീതിയിലാണ് നാട്ടുകാരും പോലീസും കൈകാര്യംചെയ്തിരുന്നത്.
നാരായണന്‍ എഴുതിയതെന്നുകരുതുന്ന ദീര്‍ഘമായ ആത്മഹത്യക്കുറിപ്പ് വീട്ടിലെ ഷെല്‍ഫില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങള്‍ മാനസികമായി അലട്ടിയിരുന്നതായി കത്തില്‍ സൂചനയുണ്ട്.
ഭൂസ്വത്തുക്കള്‍, പണം, ബാങ്ക് ബാലന്‍സ്, സ്വര്‍ണം എന്നിവ ആര്‍ക്കെല്ലാമാണുനല്‍കേണ്ടതെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ എവിടെ സംസ്‌കരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൂന്ന് മക്കളില്‍ രണ്ടുപേര്‍ വിദേശത്തും മറ്റൊരാള്‍ വിവാഹശേഷം മറ്റൊരു വീട്ടിലുമാണ്.
വാട്ടര്‍ ടാങ്കിലെ മുഴുവന്‍ വെള്ളവും ചോര്‍ത്തിക്കളഞ്ഞ് കാലിയാക്കിയിരുന്നു. തീയണയ്ക്കാനുള്ള മാര്‍ഗങ്ങളെല്ലാം അടയ്ക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അനുമാനിക്കുന്നു. അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയില്‍ ഇരുവരും കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞനിലയില്‍ ഒന്നിച്ചാണ് മൃതദേഹം കിടന്നിരുന്നത്.
https://www.facebook.com/Malayalivartha























