ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!

മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പെണ്‍കുട്ടിയുടെ വിവാഹം തിരുവനന്തപുരത്ത് വെച്ച് നടന്നത് ഏറെ ശ്രദ്ധ നേടായിരുന്നു. ഫര്‍മാന്‍ ഖാനുമായുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു. ഈ വിവാഹത്തില്‍ പങ്കെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും രാജ്യസഭാംഗം എ എ റഹീമും പങ്കെടുത്തിരുന്നു. ഈ വിവാഹത്തിന് എതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തുവന്നിരുന്നു. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍ പെണ്‍കുട്ടിക്ക് വിവാഹപ്രായം ആയില്ല എന്നതാണ്. ഇതോടെ ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്‌സോ കേസെടുത്തു. മധ്യപ്രദേശ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ന്യൂസ് 18നാണ് ഇത് സംബന്ധിച്ച വാര്‍ത്തപുറത്തുവിട്ടത്.
പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ മുത്തുമാലകള്‍ വില്‍ക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ കുട്ടി സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഇവര്‍ക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ ഗുരുതരമായ നിയമനടപടികള്‍ ആരംഭിച്ചത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കുട്ടിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍സിഎസ്ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെയാണ്
https://www.facebook.com/Malayalivartha























