ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16

മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പെണ്‍കുട്ടിയുടെ വിവാഹം തിരുവനന്തപുരത്ത് വെച്ച് നടന്നത് ഏറെ ശ്രദ്ധ നേടായിരുന്നു. ഫര്‍മാന്‍ ഖാനുമായുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു. ഈ വിവാഹത്തില്‍ പങ്കെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും രാജ്യസഭാംഗം എ എ റഹീമും പങ്കെടുത്തിരുന്നു. ഈ വിവാഹത്തിന് എതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തുവന്നിരുന്നു. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍ പെണ്‍കുട്ടിക്ക് വിവാഹപ്രായം ആയില്ല എന്നതാണ്. ഇതോടെ ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്‌സോ കേസെടുത്തു. മധ്യപ്രദേശ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ന്യൂസ് 18നാണ് ഇത് സംബന്ധിച്ച വാര്‍ത്തപുറത്തുവിട്ടത്.
പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ മുത്തുമാലകള്‍ വില്‍ക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ കുട്ടി സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഇവര്‍ക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ ഗുരുതരമായ നിയമനടപടികള്‍ ആരംഭിച്ചത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കുട്ടിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍സിഎസ്ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെയാണ്:
കുട്ടി മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ടതാണെന്നും മഹേശ്വര്‍ ഹോസ്പിറ്റല്‍ റെക്കോര്‍ഡുകള്‍ പ്രകാരം 2009 ഡിസംബര്‍ 30നാണ് ജനിച്ചതെന്നും കണ്ടെത്തി. 2026 മാര്‍ച്ച് 11ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വിവാഹം നടന്നത് കേരളത്തിലാണെന്നും, പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ വ്യാജരേഖ റദ്ദാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.
കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് വ്യാജരേഖകള്‍ ഉപയോഗിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹം നടന്ന ക്ഷേത്ര അധികൃതര്‍ ദമ്പതികള്‍ നല്‍കിയ ആധാര്‍ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. വധുവിന്റെ ഗോത്ര പശ്ചാത്തലം പരിഗണിച്ച് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമത്തിന് പുറമെ ഭാരതീയ ന്യായ സംഹിത, എസ്സി/എസ്ടി പീഡന വിരുദ്ധ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നില്‍ ചില സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രില്‍ 22ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഓരോ മൂന്ന് ദിവസത്തിലും കേസിലെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന വാര്‍ത്ത പുറത്തുവന്നത് വിവാഹത്തെ പിന്തുണച്ച് എത്തിയവര്‍ക്കും ആശങ്ക ഉണ്ടാക്കുന്നതാണ്.
https://www.facebook.com/Malayalivartha























