വൈദ്യശാലയുടെ മറവില്‍ വൈദ്യന്റെയും, ശിഷ്യന്റെയും പണി ചാരായം വാറ്റും, കഞ്ചാവ് വില്പനയും; കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങളും, വേട്ടയാടുന്നതിനുള്ള ആയുധങ്ങളും വെടിയുണ്ടയും പോലീസ് പിടിച്ചെടുത്തു

വൈദ്യശാലയുടെ മറവില്‍ ചാരായം വാറ്റും കഞ്ചാവ് വില്പനയും നടത്തിയ വൈദ്യനും സഹായിയും അറസ്റ്റില്‍.
വിതുര ജംഗ്ഷനില്‍ അഗസ്ത്യ എന്ന ആയുര്‍വേദ വൈദ്യശാല നടത്തുന്ന വിതുര പൊന്നാംചുണ്ട് സുരേഷ് ഭവനില്‍ വിക്രമന്‍ (69) സഹായി വിതുര കല്ലുവെട്ടാന്‍കുഴിയില്‍ ഫിറോസ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന സാബു (45) എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവയ്ക്ക് പുറമെ കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങളും ഇവയെ വേട്ടയാടുന്നതിനുള്ള ആയുധങ്ങളും വെടിയുണ്ടയും പ്രതികൾ കൈവശം വച്ചിരുന്നു.
വിക്രമന്റെ പൊന്നാംചുണ്ടിലുള്ള വീട്ടില്‍ നിന്ന് അരക്കിലോ കഞ്ചാവും മ്ലാവ്, മാന്‍, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകളും മുള്ളന്‍പന്നി, കാട്ടുപന്നി, മയില്‍, മലയണ്ണാന്‍ എന്നിവയുടെ ശരീരഭാഗങ്ങളും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു.
സാബുവിന്റെ കൊപ്പത്തുള്ള വീട്ടില്‍ നിന്ന് 30 വെടിയുണ്ടകളും 20 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും പിടികൂടി. ഇവര്‍ വെടിയുണ്ടകളും ആയുധങ്ങളും ശേഖരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഇന്ന് ഹാജരാക്കി
https://www.facebook.com/Malayalivartha























