തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും തിരിച്ചടിയായി; അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളപൊക്ക ഭീഷണിയുടെ മുൾമുനയിൽ; പുഞ്ചകൃഷിക്കിറങ്ങുന്ന പാടശേഖരങ്ങളിൽ വെള്ളക്കെട്ട്

സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്.... ഇതിനിടയിൽ മഴയത്ത് മരണം മൂന്നായിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നു..... .ചിലയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി കൂടെ നിലനിൽക്കുന്നു എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം....അപ്പർകുട്ടനാട് വെള്ളപൊക്കഭീഷണിയിലാണ്...
തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവുമാണ് അപ്പർ കുട്ടനാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നത്. ഈ രണ്ടുകാരണങ്ങളാലും ജലനിരപ്പ് ഉയർന്നതോടെ അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളപൊക്ക ഭീഷണിയുടെ മുൾമുനയിൽ.
പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിലെ പല വീടുകളും വെള്ളത്തിലാണ്. ഒരു മഴ പെയ്താൽ ഈ കോളനികളിലെ വീടും, പരിസരവും വെള്ളത്തിലാകുമെന്ന തിരിയിൽ ആണ് ഇപ്പോൾ ഉള്ളത്. മഴ തുടരുകയാണെങ്കിൽ വീടു വിട്ട് പോകേണ്ട അവസ്ഥയിലാണ് ഇവിടുത്തെ കുടുംബങ്ങൾ കഴിയുന്നത്.
മൂർത്തിട്ട മുക്കാത്താരി റോഡിൽ കൊച്ചുവീട്ടിൽ പടിയിൽ വെള്ളം കയറി യാത്ര തടസ്സങ്ങൾ നേരിട്ടു . ഒന്ന്, രണ്ട് വാർഡുകളിലെ ഒറ്റപ്പെട്ട ചില വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാനാവാതെ വിഷമിക്കുകയാണ്. പുഞ്ചകൃഷിക്കിറങ്ങുന്ന പാടശേഖരങ്ങളിൽ വെള്ളക്കെട്ട് അഭിമുഖീകരിക്കേണ്ടി വരുന്നു. പെയ്തിറങ്ങുന്ന മഴവെളളം ഒഴുകി പോകാൻ സാഹചര്യം ഇല്ലാത്തത് വെള്ളക്കെട്ട് രൂക്ഷമാക്കി.
കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കൻ വെള്ളം കർഷകരെയും നാട്ടുകാരെയും ഒരുപോലെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. തോടുകളിലെയും പാടങ്ങളിലെയും ജലനിരപ്പ് ഉയരുകയാണ്. ഇലമ്പനം തോട് പായലുകളും മാലിന്യങ്ങളും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാനാവാത്ത അവസ്ഥയിലാണ്. പായലുകൾ നീക്കം ചെയ്യാൻ നടപടികൾ തുടങ്ങിയിരിക്കുകയാണ് അപ്രതീക്ഷിതമായി മഴ എത്തി തടസ്സം സൃഷ്ടിച്ചത്.
വടക്കൻ കേരളത്തിലും കനത്തമഴ തുടരുകയാണ് . ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയോരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുകയാണ് . ചാലക്കുടിയിലെ റെയില്‍വെ അടിപ്പാത വെള്ളത്തിൽ മുങ്ങിയ നിലയിലാണ് ഇപ്പോൾ ഉള്ളത് .
https://www.facebook.com/Malayalivartha

























