Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂലവട്ടത്ത് ട്രെയിനിൽ നിന്നും വീണ് പത്തുവയസുകാരന് ദാരുണാന്ത്യം ; ട്രെയിനിന്റെ ബാത്ത് റൂമിൽ പോയ കുട്ടി കാൽ വഴുതി വീഴുകയായിരുന്നുവെന്നു സംശയം; രക്ഷാ പ്രവർത്തനം നടത്തിയത് നാട്ടുകാർ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ !

12 OCTOBER 2021 03:06 PM IST
മലയാളി വാര്‍ത്ത

മൂലവട്ടത്ത് ട്രെയിനിൽ നിന്നും വീണ് പത്തുവയസുകാരൻ മരിച്ചു . മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് ട്രെയിനിൽ നിന്ന് വീണു മരിച്ചത് . തിങ്കളാഴ്ച രാത്രി 12.30 ഓടെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം.

തിരുവനന്തപുരത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം. തിരുവനന്തപുരം - നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസിൽ മലപ്പുറത്തേക്കായിരുന്നു മടക്കം . ഇതിനിടെ മൂലേടം - മാടമ്പുകാട് ഭാഗത്ത് വച്ച് ട്രെയിനിന്റെ ബാത്ത് റൂമിൽ പോയ കുട്ടി കാൽ വഴുതി ട്രെയിനിൽ നിന്നും വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു.

കുട്ടി വീഴുന്നത് കണ്ട് ബന്ധുക്കൾ ചങ്ങല വലിച്ചതോടെ മീറ്ററുകൾ മാറിയാണ് ട്രെയിൻ നിർത്തിയത്. ഒരു കുടുംബത്തിലെ 13 അംഗ സംഘം ട്രെയിനിൽ ഉണ്ടായിരുന്നു . ഇതിനിടെയാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ കലുങ്കിനടിയിൽ നിന്നും മൃതദേഹം കണ്ടെത്തി.

തുടർന്ന് പ്രദേശവാസിയുടെ വാഹനത്തിൽ മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പിതാവ് - സിദ്ദിഖ് , മാതാവ് - ജസ്ന. സഹോദരി - ഫാത്തിമ ലിയാന.

രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നത് ഇങ്ങനെ ; റെയിൽവേട്രാക്കിന് അരികിലായാണ് അശ്വിൻ വിനോദിന്റെയും, സിജിൻ ലാലിന്റെയും വീട്. രാത്രിയിൽ വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ട്രെയിൻ നിർത്തിയത് കണ്ടത്.

കുറച്ച് ആളുകൾ ട്രെയിനിൽ നിന്നും പുറത്തിറങ്ങി ഓടുന്നതും കണ്ടു. ഇരുവരും ഓടിയെത്തിയപ്പോഴേയ്ക്കും പ്രദേശവാസിയായ വിജയനും മകനും സ്ഥലത്ത് എത്തി. തുടർന്ന് ഇവർ റെയിൽവേ ട്രാക്കിലൂടെ മുന്നോട്ട് നടന്നപ്പോഴാണ് കുട്ടിയെയും കയ്യിലെടുത്ത് ബന്ധുക്കൾ ട്രാക്കിലൂടെ നടന്ന് വരുന്നത് കണ്ടത്. 

ഇവർ കുട്ടിയെ കയ്യിൽ വാങ്ങിയ ശേഷം ഓടിയെത്തി. ഇവിടെ നിന്നും അയൽവാസിയുടെ കാറിൽ കുട്ടിയെയുമായി ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു കുതിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നുവെന്നും ഇവർ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (35 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends