Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കേവലം സംഘാടകന്റെ റോളിൽ മാത്രമായിരുന്നില്ല, ഫാക്കൽറ്റി അംഗമെന്ന നിലയിലും ബാലകൃഷ്ണനു പ്രവർത്തിക്കേണ്ടിയിരുന്നു;ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണ - നിർവഹണ പ്രവർത്തനങ്ങളുടെ ഏകോപനം ശ്രമകരമായ ദൗത്യം തന്നെ ആയിരുന്നു; എതിർപ്പുകൾ ധാരാളമുണ്ടായിരുന്നു;ബാർട്ടൺഹില്ലിൽ നടന്ന ഒരാഴ്ചക്കാലം നീണ്ട ജനകീയാസൂത്രണ പരിശീലനത്തിൽ പങ്കെടുത്തത് ഓർത്തെടുത്ത് ഡോ. തോമസ് ഐസക്ക്

12 OCTOBER 2021 04:39 PM IST
മലയാളി വാര്‍ത്ത

ബാർട്ടൺഹില്ലിൽ നടന്ന ഒരാഴ്ചക്കാലം നീണ്ട ജനകീയാസൂത്രണ പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത അഞ്ചുവർഷം പൂർണ്ണസമയം ചുമതല ആവശ്യപ്പെടുന്ന ഒരു പ്രവർത്തനത്തിനാണു തുടക്കമെന്ന് എൻ.ആർ. ബാലകൃഷ്ണൻ കരുതിയില്ല. അന്ന് അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിന്റെ ചേർത്തല മേജർ സെക്ഷനിൽ ഓഫീസ് മേധാവിയുടെ ചുമതലയിലായിരുന്നു.

ഒരു വിധത്തിൽ ലീവ് സംഘടിപ്പിച്ചാണ് തിരുവനന്തപുരത്തു പരിശീലനത്തിന് എത്തിയത്. ജനകീയാസൂത്രണജനകീയചരിത്രത്തിന്റെ കുറിപ്പ് പങ്കു വച്ച് ഡോ. തോമസ് ഐസക്ക്.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;ബാർട്ടൺഹില്ലിൽ നടന്ന ഒരാഴ്ചക്കാലം നീണ്ട ജനകീയാസൂത്രണ പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത അഞ്ചുവർഷം പൂർണ്ണസമയം ചുമതല ആവശ്യപ്പെടുന്ന ഒരു പ്രവർത്തനത്തിനാണു തുടക്കമെന്ന് എൻ.ആർ. ബാലകൃഷ്ണൻ കരുതിയില്ല.

അന്ന് അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിന്റെ ചേർത്തല മേജർ സെക്ഷനിൽ ഓഫീസ് മേധാവിയുടെ ചുമതലയിലായിരുന്നു. ഒരു വിധത്തിൽ ലീവ് സംഘടിപ്പിച്ചാണ് തിരുവനന്തപുരത്തു പരിശീലനത്തിന് എത്തിയത്. വിശദാംശങ്ങളും സാങ്കേതികരീതികളും ഒട്ടേറെ പഠിക്കാൻ ബാക്കിയുണ്ടായിരുന്നെങ്കിലും എല്ലാവർക്കും നടക്കാൻ പോകുന്ന പരിപാടിയുടെ ഒരു വിഗഹവീക്ഷണം ലഭിച്ചു.

അതിലുപരി വലിയൊരു ഊർജ്ജവും ആവേശവും പകർന്നുകിട്ടി. അവിടുന്ന് അങ്ങോട്ട് ഇടതടവില്ലാത്ത പ്രവർത്തനമായിരുന്നു. പൂർണ്ണസമയം ജനകീയാസൂത്രണ സെല്ലിലേയ്ക്കു നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവും താമസിയാതെ പുറത്തിറങ്ങി.

ഗ്രാമസഭാ യോഗം മുതൽ പദ്ധതിരേഖ ഡിപിസിയിൽ വച്ച് അംഗീകരിക്കുന്നതു വരെ ഒരുവർഷക്കാലം ഇടതടവില്ലാത്ത പ്രവർത്തനങ്ങളായിരുന്നു. പരിശീലനങ്ങൾക്കു നേതൃത്വം കൊടുക്കുക മാത്രമല്ല, അതിന്റെ അടിസ്ഥാനത്തിൽ റിസോഴ്സ് പേഴ്സൺസിനെ ഉപയോഗപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യേണ്ടിയിരുന്നു.

കേവലം സംഘാടകന്റെ റോളിൽ മാത്രമായിരുന്നില്ല, ഫാക്കൽറ്റി അംഗമെന്ന നിലയിലും ബാലകൃഷ്ണനു പ്രവർത്തിക്കേണ്ടിയിരുന്നു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണ - നിർവഹണ പ്രവർത്തനങ്ങളുടെ ഏകോപനം ശ്രമകരമായ ദൗത്യം തന്നെ ആയിരുന്നു. എതിർപ്പുകൾ ധാരാളമുണ്ടായിരുന്നു. മാമൂൽ വിട്ട നടപടി ക്രമങ്ങൾക്കെതിരെ യാഥാസ്ഥിതികർ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചത് സ്വാഭാവികം.

ഡിപിസിക്ക് കാര്യമായ ഉദ്യോഗസ്ഥ സംവിധാനമില്ലാതിരുന്ന അക്കാലത്ത് പദ്ധതി രേഖകൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തി അംഗീകാരം കൊടുക്കുന്ന ഘട്ടത്തിലായിരുന്നു ഏറ്റവും വലിയ തിരക്ക്. ജില്ലാ പദ്ധതി തയ്യാറാക്കുന്നതും വളരെ ശ്രമകരമായ ചുമതലയായിരുന്നു. ജനകീയാസൂത്രണ പദ്ധതിയിൽ ബാലകൃഷ്ണനെ ഏറ്റവും ആകർഷിച്ചതു ഗുണഭോക്തൃ സമിതികൾ ആയിരുന്നു.

അഴിമതിയ്ക്കു തടയുകയും ജനപങ്കാളിത്തം ഉയർത്തുന്നതിനും വേണ്ടിയുള്ള ഒരു സംവിധാനമായിരുന്നു അത്. അദൃശ്യവും സർവ്വവ്യാപിയുമായ അഴിമതിയെ ഗുണഭോക്തൃ സമിതികൾക്ക് നേരിടാനാകുമോ എന്നത് അക്കാലത്ത് തന്നെ തർക്കവിഷയമായിരുന്നു. നിലവിലുണ്ടായിരുന്ന പിഡബ്ല്യുഡി ഷെഡ്യൂൾ ഓഫ് റേറ്റ്സിലെ നിരക്കുകൾ കൂലിപോലുള്ള ചിലയിനങ്ങളിൽ വളരെ കുറവായിരുന്നു.

വേണ്ടിവന്ന തൊഴിൽ സംബന്ധിച്ച കള്ളക്കണക്ക് എഴുതിയുണ്ടാക്കിയാലേ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയൂവെന്നതായിരുന്നു അവസ്ഥ. ഗുണഭോക്തൃ സമിതികൾ പ്രവൃത്തി ചെയ്യുമ്പോൾ പ്രാദേശിക നിരക്കുകൾ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് സ്വീകരിക്കാം എന്നതാണ് ഇതിനുകണ്ട പോംവഴി.

അതുപ്രകാരം ആലപ്പുഴ ജില്ലയിൽ വിവിധ താലൂക്കുകളിൽ നിലവിലുള്ള പ്രാദേശിക നിരക്കുകൾ അന്വേഷിച്ച് അതിന്റെ അടിസ്ഥാനത്തിൽ പുതിയൊരു ഷെഡ്യൂൾ ഓഫ് റേറ്റ്സിന് രൂപം കൊടുക്കുകയുണ്ടായി. അത് അംഗീകരിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ പിന്നീടു സംസ്ഥാനതലത്തിൽതന്നെ റേറ്റുകൾ നിശ്ചയിച്ച് ഉത്തരവു വന്നു.

ഇതുണ്ടാക്കിയ ആശയക്കുഴപ്പം ചെറുതല്ലായിരുന്നു. മെഷർമെന്റും ചെക്ക്മെഷർമെന്റും പലയിടത്തും പ്രശ്നമായിരുന്നു. പല എഞ്ചിനീയർമാരും നിസ്സഹരിച്ചു. ഇതൊക്കെയാണെങ്കിലും അക്കാലത്ത് ഗുണഭോക്തൃ സമിതികൾ നടത്തിയ പല പ്രവൃത്തികളും പൊതുമരാമത്ത് റേറ്റിൽ തയാറാക്കിയ എസ്റ്റിമേറ്റ് തുകയ്ക്കും താഴെ വരുന്ന തുകയ്ക്ക് പൂർത്തീകരിക്കുവാൻ കഴിഞ്ഞു.

ചേർത്തല മുനിസിപ്പാലിറ്റിയിൽ ഗവ. ആയൂർവേദ ആശുപത്രിക്കായി നടന്ന സ്ഥലം റിക്ലമേഷൻ വർക്കും കെട്ടിട നിർമ്മാണവും എടുത്തു പറയാവുന്ന ഉദാഹരണങ്ങളാണ്. 5 ലക്ഷം രൂപ എസ്റ്റിമേറ്റ് ഉണ്ടായിരുന്ന റീക്ലമേഷൻ പ്രവൃത്തി 3.15 ലക്ഷം രൂപയ്ക്കു പൂർത്തീകരിച്ചു.

കെട്ടിട നിർമ്മാണത്തിന് എസ്റ്റിമേറ്റിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പ്രവൃത്തികൾ ചെയ്തിട്ടും മൊത്തം പ്രവൃത്തി എസ്റ്റിമേറ്റ് തുകയ്ക്കുള്ളിൽ നിർത്താൻ കഴിഞ്ഞു. ഒമ്പതാം പദ്ധതി ജനകീയ പദ്ധതി എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. അത് ഏതാണ്ട് അങ്ങനെ തന്നെ നടക്കുകയും ചെയ്തു. എന്നാൽ ഭരണമാറ്റത്തെത്തുടർന്ന് ജനകീയത ദുർബലമായി.

ജനകീയ കമ്മിറ്റികൾക്കു പകരം കോൺട്രാക്ടർമാർ തിരിച്ചുവന്നു. ഇടതുപക്ഷത്തിനിടയിൽ തന്നെ ജനകീയാസൂത്രണം സംബന്ധിച്ചുണ്ടായ വിവാദം നിസ്വാർത്ഥമായ സേവനമനുഷ്ഠിച്ചിരുന്ന സന്നദ്ധപ്രവർത്തകരുടെയും വിദഗ്ധരുടെയും മനസ്സ് മടുപ്പിച്ചു. അവരിൽ ഭൂരിപക്ഷവും പ്രവർത്തനത്തിൽ നിന്നും പിൻവാങ്ങി.

എന്നിരുന്നാലും ജനകീയാസൂത്രണത്തിന്റെ അഞ്ചു വർഷം കേരളത്തിൽ അന്യാദൃശ്യമായ ഒരു അധികാരവികേന്ദ്രീകരണ സംവിധാനത്തിന് അടിത്തറയിട്ടു. ദൗർബല്യങ്ങൾ പലതുണ്ടെങ്കിലും നിലവിലുണ്ടായിരുന്ന കേന്ദ്രീകൃത ഭരണസംവിധാനത്തേക്കാൾ എത്രയോ മെച്ചപ്പെട്ടതാണെന്നാണ് എൻ.ആർ. ബാലകൃഷ്ണൻ വിലയിരുത്തുന്നത്.
#ജനകീയാസൂത്രണജനകീയചരിത്രം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (49 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (58 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (5 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends