കണ്ണൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; സംഭവത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

കണ്ണൂരിലെ മേലേച്ചൊവ്വയില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ ആറ്റടപ്പ ശ്രീവത്സത്തില്‍ പ്രമോദ് (57) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്നു ബസ്. താഴെചൊവ്വയില്‍ നിന്നും വരികയായിരുന്നു വാന്‍. പിക്കപ്പ് വാന്‍ ഡ്രൈവറായിരുന്ന പ്രമോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായികുന്ന ക്ലീനര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
https://www.facebook.com/Malayalivartha


























