സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്നു; പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മഴക്ക് നേരിയ ശമനമുണ്ടെങ്കിലും നദികളില്‍ ജലനിരപ്പുയരുകയാണ്.
ഈ സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. മലപ്പുറം, കോഴിക്കോട് വയനാട്, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെല്ലാം മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ വീടിനു മുകളില്‍ മരങ്ങള്‍ കടപുഴകി വീണു. കോഴിക്കോട് മാവൂര്‍ റോഡില്‍ വെള്ളം കയറിയതോടെ യാത്ര ദുഷ്‌കരമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























