Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയൊക്കെ പറ്റുമോ... ഒറ്റവോട്ട് നേടി സോഷ്യല്‍ മീഡിയയില്‍ വൈറലായി തമിഴ്‌നാട്ടിലെ ഒരു ബിജെപി നേതാവ്; വീട്ടില്‍ അഞ്ചു വോട്ട് ഉണ്ടെങ്കിലും എന്തേ ഒരോട്ടായി പോയി എന്നതിന് നേതാവ് നല്‍കുന്നത് മറ്റൊരു വിശദീകരണം; മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലുള്ള ആ നാലുപേരെ ഓര്‍ത്ത് അഭിമാനിക്കുന്നു

13 OCTOBER 2021 11:27 AM IST
മലയാളി വാര്‍ത്ത

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ പോലും മോശം അല്ലാത്ത വോട്ട് താനെ എത്തുന്നതാണ് അവസ്ഥ. എന്നാല്‍ ദേശീയ പാര്‍ട്ടിയായ ബിജെപി നേതാവിന് കിട്ടിയ വോട്ടാണ് ഇപ്പോള്‍ ചര്‍ച്ച.

ഒറ്റവോട്ട് നേടി ട്വിറ്ററില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു ബിജെപി നേതാവ്. കോയമ്പത്തൂരിലെ പെരിയനായ്ക്കന്‍പാളയം യൂണിയനില്‍ വാര്‍ഡ് മെമ്പറാകാന്‍ മത്സരിച്ച ഡി.കാര്‍ത്തിക്കിനാണ് ഒരു വോട്ട് ലഭിച്ചത്. എന്നാല്‍, കാര്‍ത്തിക്കിന്റെ വീട്ടിലുള്ള അഞ്ചു വോട്ടുകളുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

 



സിംഗിള്‍ വോട്ട് ബിജെപി എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലാണിപ്പോള്‍ കാര്‍ത്തിക്. തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരേയൊരു വോട്ട്. മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലുള്ള ആ നാലുപേരെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ ചിത്രങ്ങളടക്കം കാര്‍ത്തിക്കിന്റെ പ്രചാരണ പോസ്റ്ററുകളിലുണ്ടായിരുന്നു. ഒപ്പം പോസ്റ്ററിലുണ്ടായിരുന്ന പ്രാദേശിക ബിജെപി നേതാക്കളുടെ വോട്ട് ആര്‍ക്കു പോയെന്നാണ് ചോദ്യമുയരുന്നത്.



കോയമ്പത്തൂര്‍ ജില്ലാ യുവമോര്‍ച്ച ഉപാധ്യക്ഷന്‍ കൂടിയായ കാര്‍ത്തിക് സംഭവത്തില്‍ നല്‍കിയ വിശദീകരണം ഇതാണ്. ഞാന്‍ ബിജെപിക്കു വേണ്ടി മത്സരിച്ചിട്ടില്ല. സ്വതന്ത്രനായിട്ടായിരുന്നു മത്സരിച്ചത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും വോട്ട് മത്സരിച്ച വാര്‍ഡില്‍ വോട്ടുണ്ടായിരുന്നില്ല. മറ്റൊരു വാര്‍ഡിലായിരുന്നു വോട്ട്. തെറ്റായിട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ തന്നെ ട്രോളുന്നതെന്ന് കാര്‍ത്തിക് പറഞ്ഞു.

തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഈ മാസം ആറ്, ഒമ്പത് തിയതികളിലായി തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ഭരണകക്ഷിയായ ഡിഎംകെ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്.

 



അതേസമയം കേരളത്തിലെ ബിജെപിയില്‍ അലി അക്ബറിന്റെ രാജി പുകയുകയാണ്. മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനേയും സുല്‍ത്താന്‍ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനേയും ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ നാസറിന്റെ പേരിലാണ് അലി അക്ബര്‍ രംഗത്തെത്തിയത്.

സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇരു നേതാക്കള്‍ക്കും എതിരെയുള്ള നടപടി. എ.കെ. നസീര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് നേതൃത്വത്തെ വിമര്‍ശിച്ചത്. ഇത് കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിടുംമുമ്പാണ് നടപടി ഉണ്ടായിരിക്കുന്നത്.

 



സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണ്. പുതിയ നേതൃത്വം ജീവിത മാര്‍ഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി ഉപയോഗിക്കുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നില്‍ പാര്‍ട്ടി കേരളത്തില്‍ വളരില്ലെന്നും നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് രാജിവെച്ചു എന്നതുകൊണ്ട് പാര്‍ട്ടി വിടില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു. താന്‍ പിടിച്ച താമര പറിച്ചുമാറ്റാന്‍ ശക്തി വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (53 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends