Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൊമ്പരകാഴ്ചയായി......അമ്മയോടൊപ്പം ഉറങ്ങിക്കിടക്കവേയാണ് ആ പിഞ്ചുമക്കളെ മരണം തട്ടിയെടുത്തത്..... മണ്ണിടിഞ്ഞുവീണ് തകര്‍ന്ന വീടിനുള്ളില്‍പ്പെട്ട് മരിച്ച കുഞ്ഞുസഹോദരിമാര്‍ക്ക് നാട്ടുകാര്‍ യാത്രയയപ്പ് നല്‍കിയത് നിറകണ്ണുകളോടെ...

13 OCTOBER 2021 09:26 AM IST
മലയാളി വാര്‍ത്ത

നൊമ്പരകാഴ്ചയായി......അമ്മയോടൊപ്പം ഉറങ്ങിക്കിടക്കവേയാണ് ആ പിഞ്ചുമക്കളെ മരണം തട്ടിയെടുത്തത്..... മണ്ണിടിഞ്ഞുവീണ് തകര്‍ന്ന വീടിനുള്ളില്‍പ്പെട്ട് മരിച്ച കുഞ്ഞുസഹോദരിമാര്‍ക്ക് യാത്രയയപ്പ് നല്‍കിയത് നിറകണ്ണുകളോടെ...

മണ്ണിടിഞ്ഞുവീണ് തകര്‍ന്ന വീടിനുള്ളില്‍പ്പെട്ട് അബൂബക്കര്‍ സിദ്ദിഖിന്റെയും സുമയ്യയുടെയും മക്കളായ ഏഴുവയസ്സുകാരി ലിയാന ഫാത്തിമയും സഹോദരി ആറുമാസം മാത്രം പ്രായമായ ലുബാന ഫാത്തിമയും മരിച്ചുവെന്ന വാര്‍ത്ത കേട്ട ഒരു നാടു മുഴുവന്‍ ഞെട്ടി. ഈ ദമ്പതിമാരുടെ ആകെയുള്ള രണ്ട് ഓമനകളെയാണ് മരണം തട്ടിയെടുത്തത്.

 


മാതാംകുളത്തെ മുണ്ടോട്ടുപുറം ചോനാരി മുഹമ്മദ്കുട്ടിയും കുടുംബവും താമസിക്കുന്ന ഓടിട്ട കൊച്ചുവീടിനു മുകളിലേക്കു തൊട്ടടുത്ത പറമ്പില്‍നിന്നു മണ്ണടര്‍ന്നുവീഴുകയായിരുന്നു. മുഹമ്മദ്കുട്ടിയുടെ മകള്‍ സുമയ്യയും കുട്ടികളും കിടന്ന മുറിക്കുമുകളിലേക്കാണ് മണ്ണുവീണത്. സുമയ്യയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ മണ്ണിനടിയില്‍നിന്നു കുട്ടികളെ പുറത്തെടുത്ത് പറമ്പില്‍പീടികയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വാര്‍ത്ത കേട്ടവരൊക്കെയും മാതാംകുളത്തേക്കോടിയെത്തി.

അപകടത്തില്‍ മരിച്ച കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങിയ മാതാവ് സുമയ്യ പരിക്കൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിഖ് കാസര്‍കോട് ജോലിക്കു പോയതാണ്.

 



സുമയ്യയുടെ പിതാവ് മുഹമ്മദ്കുട്ടി, മാതാവ് ഫാത്തിമ, സഹോദരി ഹഫ്‌സത്ത്, മാതൃസഹോദരി ജമീല എന്നിവരും ദുരന്തദിവസം വീട്ടിലുണ്ടായിരുന്നു. ഫാത്തിമ വീണ് പരിക്കുപറ്റി കിടക്കുകയാണ്.


കൊച്ചു സഹോദരിമാരായ ലിയാന ഫാത്തിമയുടെയും ലുബാന ഫാത്തിമയുടെയും ഭൗതികശരീരം കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മാതാംകുളത്തെത്തിച്ചത്.

 



വീട്ടിലേക്കു കൊണ്ടുപോകുന്നതിനുപകരം മൃതദേഹങ്ങള്‍ മാതാംകുളം റഹ്മാനിയ മദ്രസയില്‍ പൊതുദര്‍ശനത്തിനുവെച്ചു. പിന്നീട് പുന്നത്ത് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാടപ്പടി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ലിയാന സ്‌കൂള്‍ വീണ്ടും തുറക്കാന്‍പോകുന്നതിലുള്ള ആവേശത്തിലായിരുന്നുവെന്ന് കണ്ണീരോടെ ബന്ധുക്കള്‍ .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (36 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends