നികുതി വെട്ടിപ്പ് കേസ്.... തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്, ശ്രീകാര്യം സോണല്‍ ഓഫീസിലെ ജീവനക്കാരനായ ബിജുവാണ് പിടിയിലായത്

നികുതി വെട്ടിപ്പ് കേസ്.... തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്, ശ്രീകാര്യം സോണല്‍ ഓഫീസിലെ ജീവനക്കാരനായ ബിജുവാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ ശ്രീകാര്യം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി കല്ലറയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി. സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഒളിവിലാണ്.
മൂന്ന് സോണല്‍ വിഭാഗത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതില്‍ അഞ്ച് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് ശ്രീകാര്യം സോണല്‍ ഓഫീസില്‍ നടന്നത്.
നികുതിയായിട്ടും അല്ലാതെയും കിട്ടുന്ന പണം തൊട്ടടുത്ത ദിവസം തന്നെ നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതുണ്ട്. എന്നാല്‍ ഈ തുക നിക്ഷേപിക്കാതെ അടിച്ചുമാറ്റിയെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha
























