Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീവ്യൂ റസ്റ്ററന്റ് ഉൾപ്പെടെ സ്ഥാപനങ്ങൾ; രാത്രി വൈകിയാലും വീട്ടിൽ എത്തുന്ന അച്ഛനെ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല: അന്വേഷിച്ച് മുറിയിൽ എത്തിയപ്പോൾ കിട്ടിയത് ആത്മഹത്യാക്കുറിപ്പ്:- പിന്നാലെ മരണ വാർത്ത... സീവ്യൂ ഷാജിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

13 OCTOBER 2021 10:31 AM IST
മലയാളി വാര്‍ത്ത

പാപനാശം ഹെലിപ്പാഡിന് സമീപം പണി നടക്കുന്ന വീടിന്റെ പിറക് വശത്തുള്ള ചായ്പ്പിനുള്ളിൽ റിസോർട്ട് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉടമ ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്.

കരുനിലക്കോട് പ്ലാവിള വീട്ടിൽ ‘സീവ്യൂ ഷാജി’ എന്നറിയപ്പെടുന്ന ഷാജി ശ്രീധറാണ്(63) മരിച്ചത്. ഇന്നലെ പുലർച്ചെ 4.30നാണ് ഹെലിപ്പാഡിൽ നിന്നു 200 മീറ്ററോളം ദൂരം കുരയ്ക്കണ്ണി ഭാഗത്തേക്കുള്ള ഇടറോഡില്‍ പണി പൂർത്തിയാകുന്ന കെട്ടിടത്തിന് സമീപത്തെ ഷെഡ് കത്തുന്നതായി നാട്ടുകാർ അഗ്നിശമന സേനയെ അറിയിച്ചത്. തീ അണയ്ക്കുന്നതിനിടയാണ് കത്തിയമർന്ന ഷെഡിൽ മൃതദേഹം കണ്ടെത്തിയത്.

ഷാജി ശ്രീധറിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. ഇയാളും അയൽവാസിയും തമ്മിൽ വസ്തു തർക്കമുണ്ടായിരുന്നു. ഈ കേസ് കോടതിയിൽ നിലനിൽക്കെ 40,000 രൂപ വാങ്ങി ഒത്ത് തീർപ്പാക്കിയിരുന്നു. എന്നാൽ ഈ ഒത്തുതീർപ്പിൽ വിഷമമുണ്ടെന്നും താൻ പറഞ്ഞത് പോലെയല്ല അവർ മതിൽ കെട്ടുന്നതെന്നും അതിനാലുള്ള മനോവിഷമത്താൽ മരിക്കുന്നുവെന്നും ആത്മാഹത്യാക്കുറിപ്പിൽ ഉള്ളതായി പൊലീസ് പറഞ്ഞു.

ഹെലിപ്പാഡിന് സമീപം സീവ്യൂ റസ്റ്ററന്റ് ഉൾപ്പെടെ സ്ഥാപനം നടത്തുന്ന ഷാജി, രാത്രിയില്‍ വീട്ടിൽ എത്താറുണ്ടെങ്കിലും സംഭവ ദിവസം ഷാജി വീട്ടിൽ എത്തിയിരുന്നില്ല. പുലർച്ചെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാതിരുന്നതോടെ അന്വേഷിച്ചെത്തിയ ഷാജിയുടെ മകന് മുറിയിലെത്തിയപ്പോൾ ആത്മഹത്യാക്കുറിപ്പ് കിട്ടുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി മരിച്ച വിവരം അറിയുന്നത്. ആത്മഹത്യാ കുറിപ്പിൽ വർഷങ്ങളായി നിലനിന്ന വഴിതർക്കം പ്രശ്നവും അതിൽ ചിലരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. തർക്കം പിന്നീട് ഒത്തുതീർപ്പായെങ്കിലും ഇതിലൂടെ ഉണ്ടായ ധന നഷ്ടവും മറ്റു മാനസിക സംഘർഷവും ആത്മഹത്യയ്ക്കു കാരണമായെന്നാണ് പൊലീസ് നൽകുന്ന സൂചന. എങ്കിലും വിശദമായ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.

വർക്കല ഡിവൈഎസ്‌പി പി നിയാസ്, എസ്എച്ച്ഒ വി എസ് പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് വിശദീകരിച്ചു. സയന്റിഫിക്- ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends