ആര്‍പ്പൂക്കര മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ മെഡിക്കല്‍ ഓഫിസറും യൂറോളജി വിഭാഗത്തിലെ ജൂനിയര്‍ ഡോക്ടറും തമ്മില്‍ അത്യാഹിത വിഭാഗത്തിൽ ഏറ്റുമുട്ടി! സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഉത്തരവിട്ട് ആശുപത്രി അധികൃതര്‍

ചൊവ്വാഴ്ച രാത്രി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. .ആര്‍പ്പൂക്കര മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കുവാന്‍ ആശുപത്രി അധികൃതര്‍ ഉത്തരവിട്ടു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ജനറല്‍ സര്‍ജറി വിഭാഗത്തിലെ മെഡിക്കല്‍ ഓഫിസറും യൂറോളജി വിഭാഗത്തിലെ ജൂനിയര്‍ ഡോക്ടറും തമ്മിലായിരുന്നു സംഘട്ടനം. 15 വയസ്സുകാരന്റെ പരിശോധന സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ജനറല്‍ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയെ യൂറോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യണമെന്ന മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശത്തെ ഇതര സംസ്ഥാനക്കാരനായ യുവഡോക്ടര്‍ എതിര്‍ക്കുകയായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായത്.
https://www.facebook.com/Malayalivartha
























