കൊല്ലത്തെ ഉത്ര വധക്കേസ് പ്രതി സൂരജിനെ കോടതിയിൽ എത്തിച്ചു! കനത്ത സുരക്ഷാ വലയം... കോടതി പരിസരത്ത് വൻജനാവലി കൂട്ടം; ശിക്ഷാവിധി പ്രസ്താവം തുടങ്ങി... കോടതി മുറിയിൽ നിർവികാരനായി സൂരജ്...

കൊല്ലത്തെ ഉത്ര വധക്കേസിൽ ശിക്ഷാവിധി അല്‍പസമയത്തിനുള്ളില്‍. കനത്ത സുരക്ഷാ വലയത്തോടെ പ്രതി സൂരജിനെ കോടതിയിൽ എത്തിച്ചു. വൻജനാവലി കൂട്ടം തന്നെയാണ് കോടതി പരിസരത്ത്.സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് കോടതിയിൽ എത്തി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണു വിധി പറയുക.
പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സൂരജിന് കഠിനശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ മാതാപിതാക്കളും സഹോദരനും. കോടതി മുറിയിൽ നിർവികാരനായി നിൽക്കുകയാണ് പ്രതി സൂരജ്. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്.
https://www.facebook.com/Malayalivartha























