കേരളം കാത്തിരുന്ന ആ വിധി.. കൊല്ലത്തെ ഉത്ര വധക്കേസ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപയും ശിക്ഷ വിധിച്ച് കോടതി! അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി; വിധി കേട്ടിട്ടും കോടതി മുറിയിൽ നിർവികാരനായി സൂരജ്...

കേരളം കാത്തിരുന്ന ആ വിധി എത്തിയിരിക്കുകയാണ്. കൊല്ലത്തെ ഉത്ര വധക്കേസ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപയും ശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്.
വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്.
വിധി കേട്ടിട്ടും കോടതി മുറിയിൽ നിർവികാരനായി നിൽക്കുകയായിരുന്നു പ്രതി സൂരജ്. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്.ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha























