Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാഴ്ചമൃഗങ്ങളല്ലെന്ന് മകള്‍... രോഗബാധിതനായ മന്‍മോഹന്‍ സിംഗിനെ ഫോട്ടോഗ്രാഫറോടൊപ്പം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പെട്ടു പോയി; സമൂഹമാധ്യമങ്ങളിലെ എതിര്‍പ്പിനെ തുടര്‍ന്നു പിന്നീടു ട്വിറ്ററിലെ ചിത്രങ്ങള്‍ പിന്‍വലിച്ചു

16 OCTOBER 2021 10:34 AM IST
മലയാളി വാര്‍ത്ത

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായ ഇന്നസെന്റ് ആശുപത്രിയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ ഫോട്ടോഗ്രാഫറേയും കൊണ്ട് പോകുന്ന ദൃശ്യം നമ്മളെല്ലാവരും കണ്ടതാണ്. അതിന് സമാനമായ സംഭവമാണ് ഡല്‍ഹിയിലുണ്ടായത്.

പനിയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ നിരവധി വിവിഐപികളാണ് എത്തിയത്. ഇപ്പോഴത്തെ കാലമായതിനാല്‍ പോയാല്‍ വെറുതേ പോയാല്‍ പോരല്ലോ പോയത് തെളിവിനുള്ള ചിത്രം സഹിതം സോഷ്യല്‍ മീഡിയയിലിടണം.

 



കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആശുപത്രിയില്‍ എത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും ഫോട്ടോയിട്ടു. പക്ഷെ ഡോക്ടര്‍മാര്‍, മന്‍മോഹന്റെ ഭാര്യ എന്നിവരുമായി സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. മന്‍മോഹന്റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

രാഹുലിന് ഇത്രയും ചെയ്യാമെങ്കില്‍ കേന്ദ്ര മന്ത്രിക്ക് അതിലപ്പുറവും ചെയ്യാമല്ലോ. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മന്‍മോഹന്‍ സിങ്ങിന്റെ വിവരം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഫോട്ടോഗ്രഫറുമായി എത്തി ഫോട്ടോയെടുത്തു. വീട്ടുകാരുടെ എതിര്‍പ്പു കൂട്ടാക്കാതെ മന്ത്രിക്കൊപ്പം ഫോട്ടോഗ്രഫറും മന്‍മോഹന്‍ സിങ്ങിന്റെ മുറിയില്‍ കയറിയതാണ് വിവാദമായത്.

 



മന്‍മോഹന്റെ ഭാര്യ ഫോട്ടോഗ്രഫര്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. ഇക്കാര്യത്തില്‍ അമ്മ ദുഃഖിതയാണെന്നു മന്‍മോഹന്റെ മകള്‍ ധമന്‍ദീപ് സിങ് പറഞ്ഞു. മന്ത്രി നേരിട്ടെത്തിയതു നല്ലതാണെങ്കിലും കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല അവരെന്നു ധമന്‍ദീപ് പറഞ്ഞു.

മന്‍മോഹനെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ മാണ്ഡവ്യ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ എതിര്‍പ്പിനെ തുടര്‍ന്നു പിന്നീടു പിന്‍വലിച്ചു. വിവാദത്തെക്കുറിച്ചു ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചില്ല. ഭരണഘടനാ പദവികളിലിരുന്നവരെ പ്രവേശിപ്പിക്കുമ്പോള്‍ എയിംസ് പ്രസിഡന്റ് എന്ന നിലയില്‍ മന്ത്രി സന്ദര്‍ശിക്കാറുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 



അതേസമയം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മന്‍മോഹന്‍ സിംഗിന്റെ ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്നത്.

 



പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്റ് ചെയ്തു. രാവിലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സിങ്ങിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ചിരുന്നു. വൈകീട്ട് ഒരുമണിക്കൂറോളം രാഹുല്‍ ആശുപത്രിയില്‍ ചെലവിട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (40 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends