മൂന്ന് മാസം മുൻപ് ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടി വയോധികൻ കണ്ണൂരിലെത്തി! ലക്‌ഷ്യം വച്ചെത്തിയത് ഭര്‍ത്താവ് നഷ്ടപ്പെട്ടവളെ സഹായിക്കാനായി.. ഒടുക്കം സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്; എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയായ അറുപത്തിയെട്ടുകാരന് തിരിച്ചുപോകാനുള്ള വണ്ടിക്കൂലി കൊടുത്തത് പൊലീസ്... സംഭവം ഇങ്ങനെ...

മൂന്ന് മാസം മുൻപ് ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടി എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയായ അറുപത്തിയെട്ടുക്കാരൻ കണ്ണൂരിലെത്തിയതോടെ സംഭിച്ചത് സിനിയമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് അറുപത്തിയെട്ടുകാരന്‍ കൂത്തുപറമ്പിലെത്തിയത്.
യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല.
ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വയോധികന്‍ മൂന്ന് മാസം മുന്‍പാണ് യുവതിയെ ഫോണിലൂടെ പരിചയപ്പെട്ടത്. ഭര്‍ത്താവ് മരിച്ചതാണെന്നായിരുന്നു യുവതി വയോധികനോട് പറഞ്ഞിരുന്നത്.
സാമ്പത്തികമായി സഹായിക്കാനായി കാര്യങ്ങള്‍ നേരിട്ടറിയാന്‍ വേണ്ടിയാണ് താന്‍ വന്നതെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് യുവതിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യങ്ങളൊക്കെ സത്യമാണെന്ന് മനസിലായി. എന്നാല്‍ വയോധികനെ കാണാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. വയോധികന്റെ ഭാര്യ മരിച്ചതാണ്. മക്കളും പേരക്കുട്ടികളുമുണ്ട്.
https://www.facebook.com/Malayalivartha























