ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം... തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി. ഇളംകാട് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്.
ഇടുക്കി പുല്ലുപാറയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ശാന്തിഗ്രാമിലും റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇടുക്കി ജില്ലയിലെ രണ്ട് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തില്‍ ഏന്തയാറിലെ മര്‍ഫി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.
ഇടുക്കിയില്‍ ബോട്ടിംഗ് നിര്‍ത്തി വയ്ക്കാനും തോട്ടങ്ങളിലെ ജോലി നിര്‍ത്തി വയ്ക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശേം നല്‍കി.
അതേസമയം, തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു. രണ്ടു ദിവസത്തേക്കാണ് യാത്രാനിരോധനം. ചാലക്കുടി ബസ് സ്റ്റാന്‍ഡ് പരിസരത്തും വെള്ളം കയറി. കാലടിയിലും വെള്ളക്കെട്ടുണ്ട്
" f
https://www.facebook.com/Malayalivartha























