ഒന്നരവയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യാശ്രമത്തിനിടെ അറസ്റ്റിലായി

ഒന്നരവയസ്സുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി അറസ്റ്റിലായി. അറസ്റ്റിലായത് ആത്മഹത്യ ശ്രമത്തിനിടയിലാണെന്ന് പൊലിസ് പറഞ്ഞു.
ഇദ്ദേഹം, ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ട തലശേരി കോടതി ജീവനക്കാരന്‍ പാത്തിപ്പാലം - വള്ളായി റോഡിലെ കുപ്യാട്ട് കെ പി ഷിജുവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൊലപാതകത്തിനുശേഷം പ്രതി തലശ്ശേരിയില്‍നിന്ന് കോഴിക്കോട് മാനന്തവാടി ഇരിട്ടി വഴി ആയിരുന്നു രക്ഷപെടാൻ ശ്രമിച്ചത്. ഷിജു കുളത്തില്‍ ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സി ഐ എം കൃഷ്ണന്‍ പറഞ്ഞു. മട്ടന്നൂര്‍ പോലീസ് പ്രതിയെ കതിരൂര്‍ പോലീസിന് കൈമാറിയത്.
അന്‍വിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും ആര്‍ ഇളങ്കോ പറഞ്ഞു. ഭാര്യ സോനയെയും ഒന്നര വയസുള്ള മകള്‍ അന്‍വിതയെയും ഷിനു പുഴയില്‍ തള്ളിയിടുകയായിരുന്നു.
സംഭവത്തെ ഇന്നലെ രാത്രി ആയിരുന്നു നടന്നത്, ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു. പാത്തിപ്പാലം വളള്യായി റോഡില്‍ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തി സോനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുകാരി അന്‍വിത മരിച്ചു.
https://www.facebook.com/Malayalivartha























