തിരുവനന്തപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം പള്ളിത്തുറയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പൂന്തുറ സ്വദേശികളായ സ്റ്റെജിന്‍, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു. പൊലീസെത്തി മൃതദേഹങ്ങള്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചെറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടെത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha























