ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു! കാണാതായ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്... രക്ഷാപ്രവർത്തനം തുടരുന്നു...
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. ശക്തമായ മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍ കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്.
ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ അഞ്ചുപേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. രണ്ട് പെണ്‍കുട്ടികളെ അടക്കമാണ് രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയത്. ദുരന്തഭൂമിയില്‍ രാവിലെ മുതല്‍ നടത്തിയ തിരിച്ചിലില്‍ ഉച്ചയ്ക്കുശേഷമാണ് കാര്യമായ പുരോഗതിയുണ്ടായത്.
കണ്ടെത്തിയ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഇത് തിരച്ചിലിന് അനുകൂലമായ സ്ഥിതിയാണ്. കാണാതായവരെ മുഴുവന്‍ കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha