Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'തന്‍റെ ലൈംഗീക താത്പര്യങ്ങള്‍ തുറന്ന് പറയുമ്പോ.. ഇതൊക്കെ അറിയാലെ... എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു... എഴുതിയാല്‍ തീരില്ലെന്നെനിക്കറിയാം.. ഞാന്‍ കരഞ്ഞ് പോകും. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയെന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിച്ചതാണ്.. ഒരു സിനിമകൊണ്ട് സമൂഹത്തില്‍ 10 ആളെങ്കിലും മാറിചിന്തിച്ചിട്ടുണ്ടെങ്കില്‍ അതാണ് വിജയം...' ജസ്ല മാടശ്ശേരി കുറിക്കുന്നു

17 OCTOBER 2021 03:20 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തിനായിരുന്നു. അവാര്‍ഡ് നേട്ടത്തില്‍ എല്ലാവരോടും നന്ദി അറിയിച്ച്‌ സംവിധായകന്‍ രംഗത്ത് വറുകയുണ്ടായി. ഇതിനുപിന്നാലെ നിരവധി പേരാണ് സംവിധായകന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വരുന്നത്. ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയും ജിയോ ബേബിക്ക് ആശംസകളും നന്ദിയും അറിയിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമയെന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിച്ചതാണെന്ന് ജസ്ല മാടശ്ശേരി കുറിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

The great Indian Kitchen മികച്ച സിനിമയെന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിച്ചതാണ്.. ഒരു സിനിമകൊണ്ട് സമൂഹത്തില്‍ 10 ആളെങ്കിലും മാറിചിന്തിച്ചിട്ടുണ്ടെങ്കില്‍ അതാണ് വിജയം.. അഭിനന്ദനങ്ങള്‍...

പടം കണ്ട അന്ന് എഴുതിയത് ഒന്നൂടെ പോസ്റ്റ് ചെയ്യുന്നു..ഞാനാ പടത്തിലില്ല... പക്ഷെ എന്‍റെ ചുറ്റിനും ഒരുപാട് പേരുടെ മുഖങ്ങള്‍ പോലെ എനിക്ക് നിമിഷയെ കാണാനായി.. ഇടക്കൊരു കുറ്റബോധത്തിന്‍റെ ഭാണ്ഡം എന്‍റെ മേലാരോ എറിഞ്ഞു... എനിക്ക് ഇതിനെക്കാള്‍ നോവില്‍ ഈ ഏറ് ഒരിക്കല്‍ കിട്ടി.. അതിന് ശേഷം എന്‍റെ ജീവിതത്തിലൊത്തിരി മാറ്റങ്ങള്‍ വന്നു... ഞാന്‍ ഉമ്മയും ചേച്ചിയുമുള്ള വീട്ടില്‍ ചെറുതെന്ന പരിഗണനയില്‍ അടുക്കള ഹറാം എന്ന പ്രിവിലേജ് പിടിച്ച് വാങ്ങിയിരുന്നു. മടിയായിരുന്നു.

രാവിലെ പുട്ടുണ്ടാക്കിയാല്‍ ഇന്നെന്തിനാ പുട്ടുണ്ടാക്കിയെ എനിക്ക് അപ്പം മതിയാര്‍ന്നല്ലോ... ഇതെനിക്കിഷ്ടല്ല... എന്ന് പറഞ്ഞ് ചുമ്മാ വാശികാട്ടിയിരിക്കുന്ന എനിക്ക് അടി തരേണ്ടതിന് പകരം പാവം ഉമ്മ അരിമാവ് കലക്കി അപ്പം ഉണ്ടാക്കി തരും.. ഇത്തയുടെ കല്ല്യാണം കഴിഞ്ഞ് ഞാനും ഉമ്മയും ഒറ്റക്കായപ്പോഴും ഞാനധികഭാരം ഒന്നും അറിഞ്ഞിട്ടില്ല... എന്നോടെന്തേലും പണി പറഞ്ഞാല്‍ മാത്രം എടുക്കുന്നൊരു വൃത്തികെട്ട ആറ്റിറ്റ്യൂഡ്.. അനിയനോട് പറയതെ എന്നോട് മാത്രം പണിപറയുന്നതിന്‍റെ കലിപ്പ്.. ചെറുപ്പം അങ്ങനെ അലസയായി പൊയ്ക്കൊണ്ടിരിക്കെ... ഞാന്‍ ബിരുദപഠനത്തിന് ബാങ്കലൂരില്‍ പോയി.. അവിടെ ഞാനും അനിയനും.. അവിടെ 3 പേര്‍ക്കുള്ള ഭക്ഷണം കുക്കിങ് ചെയ്യേണ്ടതും അടിച്ച് തുടക്കേണ്ടതും തുടങ്ങി എല്ലാ ഉത്തരവാദിത്തവും സ്വയമേറ്റെടുത്തു.. പക്ഷെ എന്നെ ഒറ്റക്ക് റൂം മേറ്റായ കണ്ണന്‍ ഒരിക്കലും വിട്ടിരുന്നില്ല.. എല്ലാത്തിനും സഹായമുണ്ടായിരുന്നു..

എന്നാലും മിക്ക ദിവസവും ഞാന്‍ ഒറ്റക്ക് ഭക്ഷണം ഉണ്ടാക്കേണ്ടി വരും.. യൂറ്റ്യൂബ് നോക്കിയും ഉമ്മയെ വിളിച്ചും സ്വന്തം പരീക്ഷണങ്ങളുമൊക്കെ... എനിക്ക് ഭക്ഷണമുണ്ടാക്കാനറിയില്ലെന്ന ന്യായീകരണം വിശപ്പടക്കില്ലല്ലോ... അത് കൊണ്ട് പഠിച്ചു.. പക്ഷെ ആ ഭക്ഷണത്തിന് ഉപ്പില്ല മുളകില്ലമസാല കൂടി കുറച്ചൂടെ ഉള്ളിയിടാര്‍ന്നു പുളി കുറഞ്ഞു എന്നൊക്കെ കേള്‍ക്കുമ്പോ ഞാനനുഭവിച്ചിരുന്ന മാനസീക വേദന അധികമായിരുന്നു.. രാവിലെ കോളേജില്‍ പോകും മുന്‍പ് ഭക്ഷണമുണ്ടാക്കണം.. ഉച്ചക് കോളേ്ജ് കഴിഞ്ഞ് വന്നാല്‍ രാവിലത്തെ പാത്രം.. കഴുകണം.. ഉച്ക്കുള്ളതും രാത്രിക്കുള്ളതുമൊക്കെ ഉണ്ടാക്കണം.. ഭക്ഷണം ബാക്കി വന്നാ കളഞ്ഞിരുന്ന ഞാന്‍ പിന്നീട് ജീവിതത്തില്‍ ഭക്ഷണം വേസ്റ്റാക്കീട്ടില്ല...

വീട്ടില്‍ ചെല്ലുമ്പോ ഉമ്മയെ കൊണ്ട് അധികം ഭക്ണമുണ്ടാക്കിച്ചിട്ടില്ല.. പരാതി പറഞ്ഞിട്ടില്ല.. മാത്രമല്ല ആരെന്ത് ഭക്ഷണമുണ്ടാക്കി തന്നാലും ഞാന്‍ അഭിപ്രായവും പറയും..നല്ലതെന്ന് തന്നെ... അനുഭവങ്ങളാണ് നമ്മളെ പഠിപ്പിക്കുന്നത്.. അടുക്കളയിലെ വേസ്റ്റ് വാട്ടര്‍ ലീക്ക് പലപ്പോഴും വീട്ടില്‍ ഉമ്മ പരാതി പറഞ്ഞതായി ഞാന്‍ കണ്ടിരുന്നു.. അതൊക്കെ എത്രത്തോളം അരോചകമാണെന്ന് വല്ലപോഴും അടുക്കളയില്‍ കയറുന്ന എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഒരു മഹത്തായ ഇന്ത്യന്‍ അടുക്കള മനസ്സില്‍ പതിയെ തന്നെ ഇരുന്ന്.. ഞാന്‍ കുറേ നേരം ആ അടുക്കളയില്‍ ചിലവഴിച്ചു.. ചിലപ്പോ എന്‍റെ സ്വന്തം വീ്ട്ടിലെ അടുക്കളയില്‍ ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍...

ഉമ്മയെ ഞാന്‍ കണ്ടു..
കണ്ണ് നിറയുന്നുണ്ടായിരുന്നു... എനിക്ക്....

സിനിമയുടെ രാഷ്ട്രീയം എന്ന് പറയാറുണ്ട്.. എന്നാല്‍ സിനിമയുടെ ഓരോ ഫ്രൈമും.. കഥാപാത്രങ്ങളുടെ നോട്ടവും പോലും രാഷ്ട്രീയം പറയുന്ന സിനിമ ഹൃദയത്തിലാണ്.. Jeo Baby നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു.. ഒരുപാട് പേരുടെ കരണം അടിച്ച് പിടിച്ചിരുത്തി.. പുതിയ ഒരു ചിന്തയും.. സമത്വബോധവും പഠിപ്പിച്ചതിന്.. അമ്മക്കെന്താ ജോലി..പണിയൊന്നൂല്ല.വീട്ടമ്മയാണ് എന്ന് പറഞ്ഞ് തള്ളിയുരുന്ന തലമുറയോട്.. അമ്മയുടെ ജോലിയുടെ നോവും തീയും കാട്ടിക്കൊടുത്തതിന്... ഒരു അഭിപ്രായം ഉറക്കെ പറഞ്ഞതിന് എന്നെയും നിന്നേയും വെടിയെന്ന് വിളിച്ച സമൂഹത്തില്‍..

 

ഒരുപെണ്ണ്..
തന്‍റെ ലൈംഗീക താത്പര്യങ്ങള്‍ തുറന്ന് പറയുമ്പോ..ഇതൊക്കെ അറിയാലെ..എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു..... എഴുതിയാല്‍ തീരില്ലെന്നെനിക്കറിയാം.. ഞാന്‍ കരഞ്ഞ് പോകും.... കാരണം വീട്ടുകാരടക്കം എന്‍റെ കൂട്ടുകാരികളൊക്കെ നായികമാരാണ്..അറിയാവുന്നൊരുപാട് പേര്‍ നായകരും...ആ ചുറ്റുപാട് എന്‍റേതു കൂടിയാണ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (4 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (9 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (9 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends