കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തിയെത്തിയതോടെ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു; തിരിച്ചുവരാന്‍ തയ്യാറാകാത്ത യുവാവിനെ ബലമായി കരയിലെത്തിച്ച് അഗ്നിശമനസേന.. പിന്നാലെ പുറത്ത് വന്നത്...
കണ്ണൂരിൽ ആത്മീയത കൂടി ധ്യാനമിരിക്കാന്‍ പോയ യുവാവിനെ അഗ്നിശമനസേന സംഘം ബലമായി കരയിലെത്തിച്ചു. കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്കാണ് രാജേഷ് നീന്തിയെത്തിയത്.
പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തുകയായിരുന്നു. മടങ്ങി വരാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലമായി യുവാവിനെ കരയിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha