ഇരുപത്തി രണ്ട് വയസ് മാത്രം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണപ്പോൾ രക്ഷപെട്ടത് ദൈവകൃപ കൊണ്ട്; കേരളം മഴക്കെടുതിയിൽ വിറങ്ങലിക്കുമ്പോൾ അത്ഭുതകരമായി ഒരു കുടുംബത്തിലെ ആറംഗങ്ങൾ രക്ഷപെട്ടത് ഇങ്ങനെ; മലയാളി വാർത്ത ദൃശ്യങ്ങൾ കാണാം വീഡിയോയിലൂടെ !
മഴക്കെടുതിയിൽ കേരളം വിറങ്ങലിക്കുമ്പോൾ അത്ഭുതകരമായി ഒരു കുടുംബം രക്ഷപെട്ട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരുവനന്തപുരം മുടവൻ മുകളിൽ കഴിഞ്ഞ ദിവസം പുലർച്ചെ പന്ത്രണ്ടരയോടെയാണ് വീടിന് മുകളിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് അത്ഭുതകരമായി ഒരു കുടുംബം അക്ഷപെട്ടത്. ആറുപേർ ഉണ്ടായിരുന്ന വീട്ടിൽ വെറും ഇരുപത്തിരണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു.
ഉണ്ണികൃഷ്ണൻ , ലീല, ബിനു സന്ധ്യ എന്നിവരും ഇവരുടെ മക്കളും ആയിരുന്നു വീട്ടിൽ താമസം. അതിൽ ഉണ്ണികൃഷ്ണന്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയും എന്നാൽ, സ്ലാബിൽ തട്ടിനിന്നതിനാൽ അപകടം സംഭവിച്ചില്ലന്നുമാണ് അറിയാൻ കഴിയുന്നത്.
കൂടുതൽ വിവരങ്ങൾ ബിനു തന്നെ പറയുന്നുണ്ട്. ഒപ്പം ദൃക്സാക്ഷിയുടെ വിവരണവും കേൾക്കാം മലയാളി വാർത്താ ദൃശ്യങ്ങൾക്കൊപ്പം. അതിനായി വീഡിയോ കാണുക!
https://www.facebook.com/Malayalivartha