മഴക്കെടുതി; സംസ്ഥാനത്ത് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു; മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍
സംസ്ഥാനത്താകമാനം രൂക്ഷമായ മഴക്കെടുതി ഉണ്ടായതിനാല്‍ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. പ്ളസ് വണ്‍ പരീക്ഷ മാറ്റിയതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. എം.ജി സര്‍വകലാശാല നാളത്തെ പരീക്ഷകളെല്ലാം മാറ്റിവച്ചു. കേരള സര്‍വകലാശാലയില്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്രി. കാലിക്കറ്റ് സര്‍വകലാശാലയും പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അറിയിച്ചിട്ടുണ്ട്. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിയതായും പുതുക്കിയ തീയതികള്‍ പിന്നീടറിയിക്കുമെന്നും അറിയിച്ചു.
സഹകരണ യൂണിയന് പരീക്ഷാബോര്‍ഡ് നടത്തുന്ന എച്ച്.ഡി.സി പരീക്ഷയും മാറ്റിയതായി പരീക്ഷാ ബോര്‍ഡ് അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മഴക്കെടുതിയ്ക്ക് ഇന്ന് പകല്‍ വരെ നേരിയ ശമനമാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha