Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാസർഗോഡിൻ്റെ വടക്കൻ ഗ്രാമ പ്രദേശങ്ങളിൽ കന്നട ഭാഷ സംസാരിക്കുന്നവർ വളരെ ഏറെയാണ്‌; കന്നട ഭാഷയിൽ ജനകീയാസൂത്രണത്തിന്റെ കൈപുസ്തകങ്ങൾ ലഭ്യമാക്കിയാൽ സുഗമമായി ആസൂത്രണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയൂ; ആര് ഈ വെല്ലുവിളി ഏറ്റെടുക്കും?ജനകീയാസൂത്രണജനകീയ ചരിത്രം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്

17 OCTOBER 2021 09:09 PM IST
മലയാളി വാര്‍ത്ത

കാസർഗോഡിൻ്റെ വടക്കൻ ഗ്രാമ പ്രദേശങ്ങളിൽ കന്നട ഭാഷ സംസാരിക്കുന്നവർ വളരെ ഏറെയാണ്‌. കന്നട ഭാഷയിൽ ജനകീയാസൂത്രണത്തിന്റെ കൈപുസ്തകങ്ങൾ ലഭ്യമാക്കിയാൽ സുഗമമായി ആസൂത്രണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയൂ. ആര് ഈ വെല്ലുവിളി ഏറ്റെടുക്കും. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്തിരുന്ന രാജാറാം ആണ് മുന്നോട്ടു വന്നതെന്ന് ഡോ .തോമസ് ഐസക്ക്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കാസർഗോഡിൻ്റെ വടക്കൻ ഗ്രാമ പ്രദേശങ്ങളിൽ കന്നട ഭാഷ സംസാരിക്കുന്നവർ വളരെ ഏറെയാണ്‌. കന്നട ഭാഷയിൽ ജനകീയാസൂത്രണത്തിന്റെ കൈപുസ്തകങ്ങൾ ലഭ്യമാക്കിയാൽ സുഗമമായി ആസൂത്രണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയു. ആര് ഈ വെല്ലുവിളി ഏറ്റെടുക്കും. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്തിരുന്ന രാജാറാം ആണ് മുന്നോട്ടു വന്നത്.

ഉത്തരവുകൾ, കുറിപ്പുകൾ, ഫോമുകൾ, കൈപുസ്തകങ്ങൾ എല്ലാം ഒരു കാലതാമസവും കൂടാതെ കന്നട ഭാഷയിലേയ്ക്കു മൊഴി മാറ്റുക, അച്ചടിക്കുക, പ്രൂഫ്‌ നോക്കുക അതിൻ്റെ അടിസ്ഥാനത്തിൽ പരിശീലന ക്ലാസുകൾ നടത്തുക എന്നതു വലിയ ഉത്തരവാദിത്വം ആയിരുന്നു. പകൽ സമയങ്ങളിൽ പരിശീലന പരിപാടി, പഞ്ചായത്ത് സന്ദർശനം നടത്തുകയും രാത്രി കാലങ്ങളിൽ കൈപുസ്തകങ്ങളുടെ മൊഴി മാറ്റവും നടത്തി ജില്ലയുടെ മറ്റു ബ്ലോക്കുകളോടൊപ്പം മഞ്ചേശ്വരത്തെയും എത്തിക്കുക എന്ന ദൗത്യം ഹരം പിടിപ്പിക്കുന്നതായിരുന്നു.

ഈ പോസ്റ്റിനു അവസാനം ജനകീയാസൂത്രണ കൈപുസ്തകങ്ങളുടെ കന്നട പതിപ്പുകളുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഒറിജിനൽ കൈപുസ്തകങ്ങളേക്കാൾ മികച്ചതായിരുന്നു കന്നട കൈപുസ്തകങ്ങൾ എന്നു എനിക്കു തോന്നുന്നു. ജനകീയാസൂത്രണം അവസാനിച്ചു കഴിഞ്ഞിട്ടും കിലയുടെയും മറ്റും പരിശീലന ഗ്രന്ഥങ്ങൾ കന്നടയിലേയ്ക്കു മൊഴിമാറ്റം നടത്തുന്ന പ്രവർത്തനങ്ങൾ രാജാറാം തുടർന്നു.

1996 ആഗസ്ത് 5-ാം തീയതിയാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ കീ റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു കൊണ്ടുള്ള അപേക്ഷ അയച്ചത്. ആഗസ്ത് 12-ാം തീയതി റിസോഴ്സ് പേഴ്സണായി തെരഞ്ഞെടുത്ത അറിയിപ്പ് ലഭിച്ചു. ആഗസ്ത് 15 മുതലുള്ള നാളുകളായ 7 ദിവസത്തെ പരിശീലനത്തിനു ശേഷം കർമ്മ രംഗത്തിറങ്ങി. 1990-91 ലെ സാക്ഷരത പ്രവർത്തനത്തിൻ്റെ അനുഭവമാണ് ഈ സാഹസത്തിനു രാജാറാമിനെ പ്രേരിപ്പിച്ചത്.

ആദ്യം ഔദ്യോഗിക കർത്തവ്യത്തെ ബാധിക്കാതെ തന്നെ 1997 ജൂൺ മാസം വരെ മഞ്ചേശ്വരം ബ്ലോക്കിൽ റിസോഴ്സ് പേഴ്സസണായി പ്രവർത്തിച്ചു. അതിനു ശേഷം ഡെപ്യുട്ടേഷൻ വ്യവസ്ഥയില്‍ പൂർണ്ണമായും പ്രസ്ഥാനത്തിൽ മഞ്ചേശ്വരം ബ്ലോക്ക് കോർഡിനേറ്റർ ആയി ചുമതലയേറ്റു. 12 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന വിശാലമായ പ്രദേശമായിരുന്നു ഈ ബ്ലോക്ക്. മിക്ക ഗ്രാമ പഞ്ചായത്തുകളിലും ജീവനക്കാരുടെ ഒഴിവ് കൂടുതലായിരുന്നു. ജോലിക്ക് പ്രവേശിച്ചു ലീവ് എടുത്ത് നാട്ടിൽ പോയവരും, ശിക്ഷണ നടപടിക്ക് വിധേയമായവരും കൂടുതൽ.

12 പഞ്ചായത്തിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും കന്നട ഭാഷ ഭൂരിപക്ഷ പ്രദേശമാണ്. ജനകീയാസൂത്രണം എന്ന പുരോഗമന ആശയത്തോട് മുഖം തിരിച്ചിരുന്ന രാഷ്ട്രീയ പശ്ചാത്തലമുള്ള പഞ്ചായത്തുകളാണ്. ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സഹകരണ കുറവ് ആദ്യം ഉണ്ടായിരുന്നു. ജെ.ആർ.വൈ, എസ്.ജി.എസ്.വൈ പോലൊരു പദ്ധതിയായിരിക്കും ഇതും എന്ന് ഉദ്യോഗസ്ഥരും മറ്റും വിശ്വസിച്ചിരുന്നു.

എന്നാൽ സർക്കാർ നിർദ്ദേശ പ്രകാരം തുടർച്ചയായി നടന്ന പരിശീലനം മനോഭാവത്തിൽ മാറ്റം ഉണ്ടാക്കി. പണം കിട്ടണമെങ്കിൽ നടപടിക്രമം അത്യാവശ്യമെന്നു മനസിലായത്തോടെ എല്ലാവരും സജീവമായി. ഇന്നത്തെ പോലെ യാത്രാ സൗകര്യമില്ലാത്ത 25 വർഷങ്ങൾക്കുമുമ്പ് ആസൂത്രണ സെല്ലിൽ നിന്നു വിളിവരുമ്പോൾ റിസർവേഷൻ ഇല്ലെങ്കിലും തെക്കോട്ട്‌ തീവണ്ടി യാത്ര എത്രയോ പ്രാവശ്യം വേണ്ടി വന്നു.

അതൊന്നും ആരും ഒരു പ്രയാസമായേ കരുതിയില്ല. ബ്ലോക്ക് പഞ്ചായത്തിലെ എഞ്ചിനീയർമാരുടെ ക്ഷാമം പ്രോജക്ടുകൾക്കു സാങ്കേതിക അനുമതി നൽകുന്നതിൽ പ്രയാസമുണ്ടാക്കി. അടുത്ത ബ്ലോക്കിലെ എഞ്ചിനീയർമാർക്ക് ചാർജ്ജ് നല്കിയെങ്കിലും ബിഎൽഇസി യോഗങ്ങളിൽ അവരുടെ സാന്നിധ്യത്തിനായി കാത്തിരിക്കേണ്ട സ്ഥിതി പലപ്പോഴും ഉണ്ടായി. എഞ്ചിനീയർമാർ ഇടക്കിടെ സ്ഥലം മാറ്റുന്നതും പ്രയാസമുണ്ടാക്കി. ചില നല്ല ഉദ്യോഗസ്ഥരുടെ സഹകരണമാണ് മുഴുവൻ സാങ്കേതിക പ്രോജക്ടുകൾക്കു സാങ്കേതിക അനുമതി നല്കുവാൻ സാധിച്ചത്. 

ഈ കാലത്ത് ബിഎൽഇസിയുടെ ചെയർമാനായി പ്രവർത്തിച്ച ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നു ജനറൽ മാനേജരായി വിരമിച്ച ശ്രീ. ബി. അനന്തയുടെയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെയും സഹകരണം രാജാറാം എടുത്തു പറയുന്നു. ബിഎൽഇസി കോർഡിനേറ്റർ എന്ന നിലയിൽ, പഞ്ചായത്തുകളിൽ നിന്നു ലഭിച്ച പ്രോജക്ടുകൾ വിദഗ്ദസമിതി യോഗത്തിൽ എത്തിക്കുവാനും, യോഗത്തിൽ സാങ്കേതിക അനുമതി നൽകി.

അന്നു തന്നെ അനുമതി ലഭിച്ച പ്രോജക്ടുകളുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി ബന്ധപ്പെട്ട പഞ്ചായത്തുകൾക്കു കൈമാറുവാൻ കഴിഞ്ഞത് ഒരു കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായാണ്. തുടക്കത്തിൽ തന്നെ ഉണ്ടായ ഈ കൂട്ടായ്മ തുടർ വർഷങ്ങളിലെ പ്രവർത്തനത്തിനു നല്ല പാത ഒരുക്കുവാൻ സഹായകമായി. ജനകീയാസൂത്രണം ഒരു വലിയ അറിവാണ് തനിക്ക് സമ്മാനിച്ചതെന്ന് രാജാറാം വിലയിരുത്തുന്നു. ഈ അറിവ് തുടർന്ന് ഓഡിറ്റർ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഏറെ സഹായിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends