ഇടുക്കി ഡാം തുറക്കുമ്പോൾ അനാവശ്യ വീഡിയോ ചിത്രീകരണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം! മീന്‍പിടിത്തം, കുളി, തുണി അലക്കല്‍, സെല്‍ഫിയും പാടില്ല, മാധ്യമങ്ങള്‍ക്ക് നിശ്ചിത സ്ഥാനം: പ്രദേശത്ത് കര്‍ശന നിയന്ത്രണം

നാളെ രാവിലെ പതിനൊന്ന് മണിക്ക് ഇടുക്കി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറക്കുമ്പോൾ അതീവ ജാഗ്രത നിർദ്ദേശങ്ങളാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മേഖലയില്‍ അനാവശ്യ വീഡിയോ ചിത്രീകരണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീന്‍പിടിത്തം, കുളി, തുണി അലക്കല്‍, സെല്‍ഫി എന്നിവയും പാടില്ല. മാധ്യമങ്ങള്‍ക്ക് വീഡിയോ ചിത്രീകരണത്തിനായി നിശ്ചിത സ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. രാത്രികാല യാത്രകളും വിലക്കിയിട്ടുണ്ട്. നിലവില്‍ 64 കുടുംബങ്ങളിലെ 222 പേരെ മാറ്റി പാര്‍പ്പിച്ചു.
https://www.facebook.com/Malayalivartha

























