അയ്യപ്പനെ കാണാനാകാതെ അവര്‍ മടങ്ങി.... ശക്തമായ മഴ.... തുലാമാസ പൂജാ നാളുകളിലെ ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം, നിലയ്ക്കലില്‍ തങ്ങിയിരുന്ന തീര്‍ത്ഥാടകരെ മടക്കി അയച്ചു

അയ്യപ്പനെ കാണാനാകാതെ അവര്‍ മടങ്ങി.... ശക്തമായ മഴയെ തുടര്‍ന്ന് തുലാമാസ പൂജാ നാളുകളിലെ ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായും ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
നിലയ്ക്കലില്‍ തങ്ങിയിരുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായി മടക്കി അയയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിനായി എത്തിയ പൊലീസിനു മുന്നില്‍ നിലയ്ക്കലിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു.
ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രതിഷേധിച്ചത്. പിന്നീട് ഇവര്‍ മടങ്ങി. പ്രായമായവരും കുട്ടികളും അടക്കം നാനൂറോളം തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























