സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം... പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം... പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാദ്ധ്യത. വടക്ക് കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
താരതമ്യേന സംസ്ഥാനത്ത് ഇന്ന് മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇന്ന് മഴകിട്ടും. പത്തനംതിട്ടയില്‍ പുലര്‍ച്ചെ കനത്ത മഴയായിരുന്നു.ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ട്. അതീവ ജാഗ്രതയിലാണ് കുട്ടനാട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കും.
അതേസമയം ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം തുറക്കും. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂള്‍ കര്‍വ് പ്രകാരം 2397.8 അടി എത്തിയാല്‍ ചുവന്ന ജാഗ്രത പുറപ്പെടുവിക്കണം. രാത്രിയില്‍ത്തന്നെ ജലനിരപ്പ് ഈ പരിധിയില്‍ എത്തും. 2398.86 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ ചുവപ്പ് ജാഗ്രത കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.
"
https://www.facebook.com/Malayalivartha

























