കോടികള്‍ വിലമതിക്കുന്ന ഇരുതല മൂരിയെ വില്‍ക്കാന്‍ ശ്രമം; തൃശൂരില്‍ നാല് പേര്‍ പിടിയില്‍

തൃശൂരില്‍ ഇരുതല മൂരിയെ വില്‍ക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റിൽ. സ്വകാര്യ ഹോട്ടലില്‍ റൂമെടുത്ത് വില്‍ക്കാനായിരുന്നു സംഘം ശ്രമിച്ചിരിക്കുന്നത്. സിദ്ദിഖ്, അനില്‍ കുമാര്‍, രാംകുമാര്‍, സന്തോഷ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
തൃശൂര്‍ ഫോറസ്‌ററ് ഫ്‌ളയിംഗ് സ്‌ക്വാഡാണ് സംഘത്തെ പിടികൂടിയത്. പൊതുവിപണിയില്‍ അമ്ബത് ലക്ഷം മുതല്‍ കോടികള്‍ വരെ വിലവരുന്ന പാമ്ബാണ് ഇരുതല മൂരി. ഇരുതലമൂരിയെ സൂക്ഷിച്ചാല്‍ ഭാഗ്യമെത്തും എന്ന അന്ധവിശ്വാസത്തിന്റെ മറവിലാണ് ഇവയ്‌ക്ക് ആവശ്യക്കാരെത്തുന്നത്.
https://www.facebook.com/Malayalivartha

























