Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മരണം: വയറ്റിനുള്ളിൽ അജ്ഞാത ദ്രാവകം കണ്ടെത്തി; മരണകാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന

28 OCTOBER 2021 08:28 PM IST
മലയാളി വാര്‍ത്ത

കുറിച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ.എസ്.ഐ കൊവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

എന്നാൽ, വയറിനുള്ളിൽ നിന്നും അജ്ഞാതമായ ദ്രാവകം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ ദ്രാവകമാണോ, കൊവിഡാണോ മരണമെന്നു കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ചിങ്ങവനം പൊലീസ്.

എ.ആർ ക്യാമ്പിലെ എ.എസ്.ഐ കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായ (53) രെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണ് എന്നു കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വയറ്റിൽ നിന്നും അജ്ഞാത ദ്രാവകം കണ്ടെത്തിയിട്ടുണ്ട്.

 

ഇതാണ് ഇപ്പോൾ ദുരൂഹമായി തുടരുന്നത്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടന്നാണ് എന്നായിരുന്നു ആദ്യം പൊലീസ് നിഗമനം. എന്നാൽ, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയത്.

മരണം ഹൃദയാഘാതത്തെ തുടർന്നാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മരണ കാരണം ഹൃദയാഘാതം അല്ലെന്നും, കൊവിഡാണോ അതോ വയറ്റിലുണ്ടായിരുന്ന അജ്ഞാത ദ്രാവകം കാരണമാണോ മരണമെന്നു സംശയിക്കുന്നതായും ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു പറഞ്ഞു.

ഈ സാഹചര്യത്തിൽ വയറ്റിൽ നിന്നും ലഭിച്ച ദ്രാവകം ഫോറൻസിക് ലാബിലേയ്ക്കു വിശദമായ പരിശോധനയ്ക്കായി അയക്കും. കൊവിഡ് പോസിറ്റീവ് ആയതിനാൽ പത്തു ദിവസത്തിന് ശേഷമാകും വയറ്റിൽ നിന്നും എടുത്ത ദ്രാവകം പരിശോധനയ്ക്കായി അയക്കുക.

ആയുർവേദ ചികിത്സ അടക്കം നടത്തിയിരുന്ന ഇദ്ദേഹത്തിന് ആയുർവേദ മരുന്നുകൾ കഴിക്കുന്ന ശീലമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള മരുന്നുകളുടെ കൂട്ടാണോ വയറ്റിൽ നിന്നും കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്.

ഈ സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് നിലപാട്. പോസ്റ്റ്‌മോർട്ടം അടക്കമുള്ള പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. തുടർന്നു, സംസ്‌കാരം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (7 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (7 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (9 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (9 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (9 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (10 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (10 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (10 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (12 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (12 hours ago)

Malayali Vartha Recommends