Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതോടെ രക്ഷപ്പെട്ടത് എ വിജയരാഘവന്‍.... കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്.... ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് കോടിയേരിയുടെ ഭാഗ്യ രേഖ തെളിഞ്ഞത്

29 OCTOBER 2021 11:04 AM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതോടെ രക്ഷപ്പെട്ടത് എ വിജയരാഘവന്‍.... കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്. ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് കോടിയേരിയുടെ ഭാഗ്യ രേഖ തെളിഞ്ഞത്.

എ.വിജയരാഘവന്‍ ആണ് സി പി എമ്മിന്റെ ആക്റ്റിംഗ് സെക്രട്ടറിയെങ്കിലും എ.കെ.ജി. സെന്ററില്‍ യാതൊരു ജോലിയുമില്ലാതെ കുത്തിയിരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി പാര്‍ട്ടി സെക്രട്ടറിയുടെ റോളില്‍ വിലസുന്നതില്‍ പക്ഷേ അദ്ദേഹത്തിന് പരാതിയൊന്നും ഉണ്ടായിരുന്നില്ല.

 



വിജയരാഘവനെ ആരും പാര്‍ട്ടി കാര്യങ്ങള്‍ക്കായി ഫോണില്‍ പോലും വിളിക്കാറുണ്ടായിരുന്നില്ല.. എല്ലാവരും പിണറായിയെ വിളിക്കുന്നു. പിണറായിയുടെ നിര്‍ദ്ദേശപ്രകാരം കോടിയേരിയെ വിളിക്കുന്നു.വിജയരാഘവനെ വിളിക്കാന്‍ പിണറായി നിര്‍ദ്ദേശിക്കാറില്ല.

പിണറായി കോടിയേരി അച്ചുതണ്ടാണ് സി പി എം നയിക്കുന്നത്. പിണറായി എന്തു പറഞ്ഞാലും അത് കോടിയേരി അനുസരിക്കും. വിജയരാഘവനും പിണറായിയും തമ്മില്‍ ഫോണ്‍ബന്ധം പോലും കുറവാണ്. പാര്‍ട്ടി കാര്യങ്ങള്‍ പിണറായി തീരുമാനിക്കുന്നത് കോടിയേരിയിലൂടെയാണ്.

 



കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ സി പി എമ്മിലെത്തിയത് കോടിയേരയില്‍ നിന്നും രക്ത ഹാരം സ്വീകരിച്ചു കൊണ്ടാണ്. ഇവരെ പാര്‍ട്ടിയിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചതും കോടിയേരി തന്നെയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി കോടിയേരി നിരന്തരം സംസാരിക്കുന്നുണ്ട്. കെ.സുധാകരനുമായി എതിരഭിപ്രായമുള്ള എല്ലാവരെയും സി പി എമ്മിലെത്തിക്കാനുള്ള ചുമതല കോടിയേരിക്ക് പിണറായി നല്‍കിയതാണ്.

കോടിയേരിയെ പാര്‍ട്ടി സെക്രട്ടറിയാക്കാനുള്ള തീരുമാനം നേരത്തെ പിണറായി എടുത്തതാണ്.. എന്നാല്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയാല്‍ താന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്നായിരുന്നു കോടിയേരിയുടെ നിലപാട്. ബിനീഷ് ജയിലില്‍ കിടക്കുമ്പോള്‍ താന്‍ പാര്‍ട്ടി സെക്രട്ടറിയാവുന്നത് വിവാദങ്ങള്‍ക്ക് കാരണമാകുമെന്നാണ് കോടിയേരി പറഞ്ഞത്. ബിനീഷിന് ഇതിനു മുമ്പ് തന്നെ ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അത് കിട്ടാത്തതുകൊണ്ടാണ് കോടിയേരിയുടെ സ്ഥാനാരോഹണം വൈകുന്നത്. കോടിയേരിയെ പാര്‍ട്ടി തലപ്പത്ത് അവരോധിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായിരുന്നു പിണറായി വിജയന്‍.



ആരോടും പരിഭവമില്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവാണ് വിജയരാഘവന്‍. കോടിയേരി യുടെ പത്ര സമ്മേളനം കഴിയുമ്പോള്‍ പുട്ടിന് പീര പോലെ വിജയരാഘവനും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. പക്ഷേ അദ്ദേഹത്തിന് ഒന്നിലും പരിഭവമില്ല. എല്ലാം നല്ല നിലയില്‍ നടക്കണമെന്നും തനിക്ക് ബുദ്ധിമുട്ടൊന്നും വരരുത് എന്നുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

എ വിജയരാഘവന്റെ പ്രവര്‍ത്തനങ്ങളില്‍ പിണറായിക്ക് എതിരഭിപ്രായമൊന്നുമുണ്ടായിരുന്നില്ല.എന്നാല്‍ വിജയരാഘവനെ കൊണ്ട് പാര്‍ിട്ടി നയിക്കാന്‍ കഴിയില്ലെന്ന ചിന്ത പിണറായിക്കു ണ്ട്. അതേ സമയം പിണറായിയെ എതിര്‍ക്കാനോ ധിക്കരിക്കാനോ ഉള്ള ധൈര്യം വിജയരാഘവനില്ല.

 



വിജയരാഘവന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ഒഴിയുന്നതില്‍ ഒരു വിരോധവുമില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ കേരളത്തില്‍ നടക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന് മുമ്പ് തന്നെ കോടിയേരി സെക്രട്ടറിയാവുമെന്നാണ് സൂചന. പിണറായിയില്‍ നിന്നും ഒരു വാക്ക് കേട്ടാല്‍ അപ്പോള്‍ തന്നെ വിജയരാഘവന്‍ മാറികൊടുക്കും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (3 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (3 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (9 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends