Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

മഴ ശക്തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം ഒഴുകി എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും, ഒരാഴ്ച തുറന്നുവെച്ച ചെറുതോണി ഡാമന്റെ ഷട്ടര്‍ കഴിഞ്ഞ ദിവസം അടച്ചതിനു പിന്നാലെയാണ് അടിയന്തിരമായി വീണ്ടും ഒരു ഷട്ടര്‍ തുറന്നേക്കും

30 OCTOBER 2021 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

മഴ ശക്തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം ഒഴുകി എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും. ഒരാഴ്ച തുറന്നുവെച്ച ചെറുതോണി ഡാമന്റെ ഷട്ടര്‍ കഴിഞ്ഞ ദിവസം അടച്ചതിനു പിന്നാലെയാണ് അടിയന്തിരമായി വീണ്ടും ഒരു ഷട്ടര്‍ തുറന്നേക്കും. ഇതിനു മുന്നോടിയടിയായി ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു.


ഇതിന് മുന്‍കൂര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് 2399 അടിയില്‍ എത്തുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളംകൂടി ഇടുക്കിയില്‍ ഒഴുകിയെത്തുന്നത്. മുല്ലപ്പെരിയാറ്റില്‍ നിന്നുള്ള ഒഴുക്കില്‍ രണ്ടടിയോളം വെള്ളം ഇടുക്കിയില്‍ ഉയരാമെന്നിരിക്കയാണ് ചെറുതോണി വീണ്ടും തുറക്കുന്നത്. വരുംദിവസങ്ങളില്‍ മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ഒന്നിലേറെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയുമുണ്ട്. ഇടുക്കി വീണ്ടും തുറക്കുന്ന സാഹചര്യത്തില്‍ ചെറുതോണി മുതല്‍ ആലുവ വരെ ജാഗ്രതാ നിര്‍ദേശം നല്‍കിവരികയാണ്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നിതനൊപ്പം ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകളും തുറക്കും.

 


മുല്ലപ്പെരിയാറിന്റെ അപകടസാഹര്യം മുന്‍നിറുത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയിലേക്ക് താഴ്ത്താനുള്ള ആലോചനയുമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വിള്ളലോ തകര്‍ച്ചയോ സംഭവിച്ചാല്‍ ഇത്രയും വെള്ളം താങ്ങാനുള്ള ശേഷി ഇടുക്കി നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലില്ല. ഇത് മുന്‍നിറുത്തിയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചന. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ക്കു പുറമെ അടിയന്തിര സാഹചര്യമുണ്ടായാല്‍ തുറക്കാനുള്ള രണ്ടു എമര്‍ജന്‍സി ഷട്ടറുകളുമുണ്ട്. ഇവ പ്രവര്‍ത്തനസജ്ജമാണെന്ന് ഡാം സുരക്ഷാ ചുമതലയുള്ള എന്‍ജിനീയര്‍മാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ചെറുതോണി അണക്കെട്ടിന്റെ പ്രധാന അഞ്ചു ഷട്ടറുകള്‍ക്ക് 12 മീറ്ററോളം ഉയരുമുണ്ട്. എന്നാല്‍ എട്ടു മീറ്ററിനു മുകളില്‍ ഷട്ടര്‍ ഉയര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. 2018ലെ മഹാപ്രളയത്തില്‍ അഞ്ചു ഷട്ടറുകളും മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തുറന്നാണ് മൂന്നു ദിവസത്തെ കുത്തൊഴുക്ക് നിയന്ത്രിച്ചത്. പരമാവധി ശേഷിയായ 2406 അടിയിലേക്കു വരെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യമുണ്ടായതോടെയാണ് മൂന്നര മീറ്റര്‍ വരെ അഞ്ചു ഷട്ടറുകളും ഉയര്‍ത്തിയത്. അതേ സമയം ആ കുത്തൊഴുക്കില്‍ കാലടിയും നെടുമ്പാശേരിയും ഉള്‍പ്പെടെ എറണാകുളം ജില്ലയുടെ ഏറെ പ്രദേശങ്ങളും വെള്ളത്തിലാവുകയും ചെയ്തു.

 


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. അണക്കട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് മുല്ലപ്പെരിയാറ്റില്‍ ജലനിരപ്പ് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. മുല്ലപ്പെരിയാര്‍ തുറന്നതോടെ രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

റവന്യൂമന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.2018-ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നപ്പോള്‍ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകള്‍ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പില്‍വേകള്‍ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങള്‍ ഇത്തവണ ഒഴിവാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

 


ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതര്‍ തുറന്നിട്ടുണ്ട്.ഏലപ്പാറ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73 കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ കഴിഞ്ഞ ദിസവം തന്നെ തുറന്നിരുന്നു.


പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി സംഭരണശേഷി 136 അടിയില്‍നിന്ന് 142-ലേക്ക് ഉയര്‍ത്തിയശേഷം തുറക്കുന്നത് ഇത് മൂന്നാംതവണയാണ്. 2014 മേയിലാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താന്‍ അനുമതിനല്‍കിയത്. അതേവര്‍ഷം ഡിസംബറില്‍ ജലനിരപ്പ് 140 അടിയെത്തി. അണക്കെട്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തമിഴ്നാട് വൈഗ ഡാമിലേക്ക് കൂടുതല്‍ വെള്ളമൊഴുക്കി ജലനിരപ്പ് നിയന്ത്രിച്ചിരുന്നു. ഇതോടെ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലാതായി.

 


2015 ഡിസംബര്‍ ഏഴിന് രാത്രി ജലനിരപ്പ് 142 അടിയിലേക്കെത്തിയതോടെ അഞ്ച് സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്കൊഴുക്കി.


അന്ന് കാര്യമായ നാശനഷ്ടങ്ങള്‍ പെരിയാര്‍ തീരത്തുണ്ടായില്ല. 2018 ഓഗസ്റ്റിലാണ് രണ്ടാമതായി അണക്കെട്ട് തുറന്നത്. ഒമ്പതു ദിവസംകൊണ്ട് 6.5 ടി.എം.സി. വെള്ളം ഒഴുകിയെത്തി. ഇതോടെ, ഇടുക്കി ജില്ലാഭരണകൂടത്തിനുപോലും മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാടിന് വെള്ളമൊഴുക്കേണ്ടിവന്നു.സെക്കന്‍ഡില്‍ എട്ടുലക്ഷം ലിറ്റര്‍ വെള്ളംവരെ പെരിയാറിലേക്ക് ഒഴുക്കിയതോടെ പെരിയാര്‍ തീരം വെള്ളത്തിലായി. ഓഗസ്റ്റ് 23-ന് ജലനിരപ്പ് 139.99 അടിയായി കുറഞ്ഞതോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (12 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (24 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (32 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (37 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends