Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ടിപ്പുസുല്‍ത്താന്റെ സിംഹാസനവും മോശയുടെ അംശവടിയും ശ്രീകൃഷ്ണന്റെ ഉറിയും..... മോന്‍സന്‍ മാവുങ്കന്റെ പലതരം കെണിയില്‍ വീണുപോയ ലോക്നാഥ് ബഹ്റ! മോന്‍സന്റെ താവളത്തിലെ തിരുമ്മ് ഉഴിച്ചില്‍ കേന്ദ്രത്തിൽ ആരോക്കെ മോന്‍സന്റെ തേന്‍കെണിയിലും ഭക്ഷണപാനീയങ്ങളിലും വീണുപോയി എന്നത് പുറത്തുവന്നാല്‍ സംഗതി നാറ്റക്കേസാകുമോ?

30 OCTOBER 2021 03:18 PM IST
മലയാളി വാര്‍ത്ത

ഒന്നുകില്‍ ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ ഐപിഎസ് പോലീസ് മേധാവികളില്‍ പലരും മരമണ്ടന്‍മാരായിരുന്നു. അതല്ലെങ്കില്‍ ബെഹ്റ ഭൂലോക തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കന്റെ പലതരം കെണിയില്‍ വീണുപോയിട്ടുണ്ടാകും. കോടതി ഏറെക്കുറെ കാര്യങ്ങള്‍ ഇങ്ങനെ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു.


മോന്‍സന്റെ താവളത്തിലെ തിരുമ്മ് ഉഴിച്ചില്‍ കേന്ദ്രം ഒരു നക്ഷത്രവേശ്യാലയമായിരുന്നവെന്ന തിരിച്ചറിവ് തലയില്‍ ആള്‍ത്താമസമുള്ള മലയാളികള്‍ക്കൊക്കെ മനസിലായി്ട്ടും പോലീസിനു മാത്രം മനസിലാകുന്നില്ല . അവിടെ ആരോക്കെ മോന്‍സന്റെ തേന്‍കെണിയിലും ഭക്ഷണപാനീയങ്ങളിലും വീണുപോയിഎന്നത് പുറത്തുവന്നാല്‍ സംഗതി നാറ്റക്കേസാകുമെന്നറിയാവുന്നത് കേരള പോലീസിനാണ്. ഇതോടെയാണ് മോന്‍സന്റെ ഒളികാമറകള്‍ കേടായതും ഹാര്‍ഡ് ഡിസ്‌കുകള്‍ മായിക്കപ്പെട്ടുപോയതുമെന്ന് കോടതി മനസിലാക്കിയിരിക്കുന്നു.



ടിപ്പുസുല്‍ത്താന്റെ സിംഹാസനവും മോശയുടെ അംശവടിയും ശ്രീകൃഷ്ണന്റെ ഉറിയും പരശുരാമന്റെ മഴുവും കണ്ട് അതു വിശ്വസിച്ച മരമണ്ടനായിരുന്നോ ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ എന്ന് കോടതി പുച്ഛത്തോടെ ചോദിച്ചിരിക്കുന്നു.

സംഗതി അവിടെയൊന്നുമല്ല മോന്‍സന്‍ മാവുങ്കന്റെ തിരുമ്മ് ഉഴിച്ചില്‍ കേന്ദ്രത്തിലും മസാജ് പാര്‍ലറിലും പല ഉന്നത പുങ്കവന്‍മാരും വീണുപോയതാവാം

മോന്‍സന്‍ കേസ് ദുര്‍ബലമാകാന്‍ കാരണമെന്ന് കോടതി നിരീക്ഷിച്ചുകഴിഞ്ഞു. ഒരു മാസം അന്വേഷണം നടത്തിയിട്ടും സൈബര്‍ പോലീസിന് മോന്‍സന്റെ തിരുമ്മുകേന്ദ്രത്തിലെയും ബംഗ്ളാവിലെയും സന്ദര്‍ശകരുടെ വരവുപോക്ക് ചിത്രങ്ങള്‍ കണ്ടെത്താന്‍പോലും സാധിച്ചിക്കുന്നില്ല. കുറ്റാന്വേഷണത്തിലെ മിടുക്കൊന്നും കേരള പോലീസിന് മോന്‍സന്റെ പുരാവസ്തുക്കള്‍ വെറും ആക്രിസാധനങ്ങളാണെന്നു മനസിലാക്കുന്നതിലുണ്ടായില്ലല്ലോ എന്നാണ് കോടതിയുടെ ചോദ്യം.

 



മോന്‍സന്റെ വീട്ടിലെത്തിയ പൊലീസ് ഉന്നതര്‍ക്ക് പുരാവസ്തു നിയമത്തെകുറിച്ച് അറിയില്ലായിരുന്നോ എന്ന് കോടതി ചോദിച്ചതും ഇതുകൊണ്ടാണ്. ഐജി ലക്ഷ്മണയുടെ ഇടപെടലില്‍ വ്യക്തയില്ലെന്നു മാത്രമല്ല സംരക്ഷണം തേടി മോന്‍സന്‍ നല്‍കിയ കത്തും അന്വേഷണത്തിനായി ഡിജിപി നല്‍കിയ കത്തും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നു. കേരളത്തിലെ നാല് അത്യുന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ സംരക്ഷകരും ആരാധകരുമായി മാറിയതെങ്ങനെയെന്ന ചോദ്യത്തിനു മുന്നില്‍ പോലീസിനും ഉത്തരമില്ല.


മോശയുടെ അംശവടിയും ടിപ്പു സുല്‍ത്താന്റെ സിംഹാസനവും കണ്ടിട്ട് സംസ്ഥാനത്തെ എറ്റവും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സംശയവും തോന്നിയല്ലേയെന്ന് പരിഹസിച്ചുകൊണ്ടാണ് ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചത്. ഡിജിപി ലോക്നാഥ് ബെഹറയും എഡിജിപി മനോജ് എബ്രാഹാമുമടക്കം മോന്‍സന്റെ വീട് സന്ദര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പുരാവസ്തു നിയമത്തെക്കുറിച്ച് ഒരുതവണയെങ്കിലും ചിന്തിച്ചോ എന്നാണ് കോടതി ചോദിച്ചിരിക്കുന്നത്.




പുരാവസ്തുക്കള്‍ റജിസ്റ്റര്‍ ചെയ്തോ എന്നുപോലും ഇതിലൊക്കെ ഇരിക്കുകയും കിടക്കുകയും കൈയിലെടുക്കുകയും തൊട്ടുതലോടുകയും ചെയ്ത പോലീസ് മേധാവികള്‍ അന്വേഷിച്ചില്ല. ആരോ ഉപേക്ഷിച്ച ഉലക്ക പുരാണത്തിലെ ഗദയാണെന്ന് വിശ്വസിച്ച് കൈയില്‍ പിടിച്ച് ഫോട്ടോയെയുക്കാനോണം വിഡ്ഢിയായിരുന്നോ കേരളത്തിന്റെ പോലീസ് മേധാവിയെന്ന ചോദ്യമാണ് ബാക്കിനില്‍ക്കുന്നത്.

മോന്‍സനെതിരെ അന്വേഷണം നടത്താന്‍ കത്ത് നല്‍കിയ ശേഷമാണ് ഡിജിപി തന്നെ മോന്‍സന് സംരക്ഷണം നല്‍കാനും ഉത്തരവിട്ടത്. നിലവിലെ പോലീസ് മേധാവി അനില്‍കാന്തിനെ വരെ പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹി എന്ന പേരില്‍ കൈവശത്തിലാക്കുന്ന സാഹചര്യവും സംശയങ്ങള്‍ക്കിടയാക്കുന്നു.


മോന്‍സനെതിരായ കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതായും മോന്‍സനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ശ്രമിച്ചുവെന്ന് ഡിജിപി അനില്‍ കാന്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. ഈ നിലയില്‍ ഐജി ലക്ഷ്മ്ണയ്ക്കെതിരെ എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന ചോദ്യമാണ് മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.


നേരത്തെ മോന്‍സന്‍ മാവുങ്കിലിന്റെ ചേര്‍ത്തലയിലും കൊച്ചിയിലെയും വീടുകള്‍ക്ക് മുന്നില്‍ പോലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നല്‍കിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീടിനു പ്രത്യേകിച്ചു പൊലീസ് പിക്കറ്റ് നല്‍കിയിട്ടില്ലെന്നും സാധാരണ നിരീക്ഷണ സംവിധാനമാണു നല്‍കിയതെന്നുമാണ് ഡിജിപി അനില്‍കാന്ത് അറിയിച്ചിരിക്കുന്നത്. മോന്‍സന്റെ വീട്ടില്‍ പതിവായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്തിനു പോയെന്നും മോന്‍സന്റെ മകളുടെ കല്യാണത്തിന് ഐജിമാര്‍ ഉള്‍പ്പെടെ നൂറോളം പോലീസുകാര്‍ പങ്കെടുത്തതെന്തിനെന്നുമുള്ള ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. മോന്‍സണ്‍ നടത്തിയ പള്ളിപ്പെരുന്നാളിന് ഒരാഴ്ചയോളം നൂറിലേറെ പോലീസുകാര്‍ക്ക് നാലുനേരം സുഖശാപ്പാടും വേണ്ടിത്തോളം വിദേശമദ്യവും ഇയാള്‍ നല്‍കിയാണ് അവരെ വരുതിയിലാക്കിയതത്രെ.

 




മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയെങ്കിലും അവരെ രക്ഷിക്കാനുള്ള നീക്കമാണ് ക്രൈം ബ്രാഞ്ചിന്റേത്. മുന്‍ ഡിജിപി ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ കേസ് ആകെ നാറ്റക്കേസാകുമെന്ന സാഹചര്യത്തിലാണ് മോന്‍സന്റെ പോക്സോ കേസും മറ്റ് പീഢനക്കേസുകളും പോലീസ് പുറത്തു വിട്ട് വിഷയം മാറ്റാന്‍ ശ്രമിച്ചത്. അനിത പുല്ലയിലിന് ഈ കേസിലുള്ള കൃത്യമായ പങ്കാളിത്തം പുറത്തുകൊണ്ടുവരാത്തതും ലോക്നാഥ് ബെഹ്റ
ഉള്‍പ്പെടെയുള്ളവരുടെ മാനം രക്ഷക്കാനാണെന്ന് സംശയിക്കാം.


മോന്‍സനെതിരെയുള്ള കേസുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. മുന്‍ മാനേജരായ യുവതിയുടേതുള്‍പ്പെടെ കേസുകള്‍ പുറത്തുവരുന്നു. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മോന്‍സണ്‍ പീഡിപ്പിച്ചു എന്നതാണ് പരാതി. ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലും മോണ്‍സണ്‍ മാവുങ്കലിനെതിരെ നേരത്തെ കേസ് എടുത്തിട്ടുണ്ട്.മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി. അതേ സമയം മോന്‍സന്റെ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവരുമെന്ന സംശയം വന്നതോടെ അവിടെ അനാശാസ്യത്തിനെത്തിയിരുന്ന വേറെയും സ്ത്രീകള്‍ പീഢനപരാതിയുമായി പുറത്തുവന്നേക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends