മൃഗസംരക്ഷണ മന്ത്രി ചിഞ്ചു റാണിയുടെ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു... ഇന്ന് രാവിലെ തിരുവല്ല ബൈപാസിന് സമീപത്തായിരുന്നു അപകടം, ഗണ്‍മാന് പരിക്ക്

മൃഗസംരക്ഷണ മന്ത്രി ചിഞ്ചു റാണിയുടെ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു . മന്ത്രിക്ക് പരിക്കില്ല. ഗണ്‍മാന്‍ ശര്‍മ പ്രസാദിന്റെ തലയ്ക്ക് നേരിയ പരിക്കുണ്ട്.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് തിരുവല്ല ബൈപാസില്‍ മല്ലപ്പള്ളി റോഡ് ക്രോസ് ചെയ്യുന്നിടത്താണ് അപകടം. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയായിരുന്നു സംഭവം.
തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ അപകടം ഒഴിവാക്കാനായി കാര്‍ ഡ്രൈവര്‍ ശ്രമിച്ചതോടെ തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു.കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
"
https://www.facebook.com/Malayalivartha

























