കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അവസാനിപ്പിച്ച ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ പുനഃരാരംഭിക്കാനൊരുങ്ങുന്നു

ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന 23 സ്പെഷ്യല്‍ ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നതെന്ന് അധികൃതര്‍. ആദ്യഘട്ടത്തില്‍ 23 സ്പെഷ്യല്‍ ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകളുണ്ടാകുക.
ഇതില്‍ യാത്രക്കാര്‍ക്ക് റിസര്‍വേഷനില്ലാതെ കൗണ്ടര്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. കൊവിഡ് വ്യാപനം കാരണം സമ്ബൂര്‍ണ അടച്ചിടലിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നുവെങ്കിലും ജനറല്‍ കോച്ചുകള്‍ ആരംഭിച്ചിരുന്നില്ല.
ഇതിനെ തുടര്‍ന്ന് സാധാരണ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ജനറല്‍ കോച്ചുകള്‍ പുനഃനാരംഭിക്കുന്നത്.
https://www.facebook.com/Malayalivartha

























