Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ശാസ്ത്രാധ്യാപകനായ ഡോ. ആർ. പ്രസന്നകുമാർ പരവൂർ നഗരസഭയിലെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്നു;എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതയിൽ ചില അക്കാദമിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു;അത് കേരളമാകെ വ്യാപിപ്പിച്ചപ്പോൾ സമ്പൂർണ സാക്ഷരതയിൽ കൊല്ലം ജില്ലയിലെ റിസോഴ്സ് പേഴ്സണായി;ഇതായിരുന്നു തുടക്കം. ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് ഡോ .തോമസ് ഐസക്ക്

30 OCTOBER 2021 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ശാസ്ത്രാധ്യാപകനായ ഡോ. ആർ. പ്രസന്നകുമാർ പരവൂർ നഗരസഭയിലെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്നു. എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതയിൽ ചില അക്കാദമിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അത് കേരളമാകെ വ്യാപിപ്പിച്ചപ്പോൾ സമ്പൂർണ സാക്ഷരതയിൽ കൊല്ലം ജില്ലയിലെ റിസോഴ്സ് പേഴ്സണായി. ഇതായിരുന്നു തുടക്കം. ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് ഡോ .തോമസ് ഐസക്ക്.

ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ പത്തനംതിട്ട ഡയറ്റിൽ സീനിയർ ലക്ച്ചററായിരുന്നു. ഇതേ കാലയളവിലാണ് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിനും കേരളത്തിൽ തുടക്കം കുറിച്ചത്. അധികാരം ജനങ്ങളിലേയ്ക്ക് എന്ന മുദ്രാ ഗീതം മുഴങ്ങുന്ന സമയം ക്ലാസ് മുറിയിലും ശിശുകേന്ദ്രീകൃത പാഠ്യപദ്ധതിയിലൂടെ ക്ലാസു മുറികളിലെ അധികാരഘടനയിലും മാറ്റം കൊണ്ടുവരുവാൻ ശ്രമം നടക്കുകയായിരന്നു. കേരളത്തിൽ ജനകീയാസൂത്രണ പ്രസ്ഥാനവും ശിശുകേന്ദ്രീകൃത പാഠ്യപദ്ധതിയും ഒരേ സമയമാണ് പിറന്നു വീണതെന്നു പറയാം.

ശിശുകേന്ദ്രീകൃത പാഠ്യപദ്ധതിയുടെ ഭാഗമായി അധ്യാപക പരിശീലന പരിപാടിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് സാക്ഷരതാ പ്രവർത്തനങ്ങളിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കീറിസോഴ്സ് പേഴ്സണായി തെരഞ്ഞെടുക്കപ്പെടുന്നത്. ജില്ലയിലെ ഡിആർപി പരിശീലനത്തോടൊപ്പം പരവൂർ നഗരസഭ, പൂതക്കുളം പഞ്ചായത്ത് എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലും മുഴുകി.

വികേന്ദ്രീകൃതാസൂത്രണം പരവൂരിനെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമായിരുന്നു. 1964-1995 വരെ 32 വർഷക്കാലം പരവൂരിൽ പ്രാദേശിക തെരഞ്ഞെടുപ്പു നടന്നില്ല. 1983 മേയ് 1-ന് പരവൂർ നഗരസഭ ഔദ്യോഗികമായി നിലവിൽ വന്നു. 1995-ലാണ് നഗരസഭ ആയ ശേഷം ആദ്യ തെരഞ്ഞെടുപ്പു നടന്നത്. വാർഡുസഭകളിലെ ജനങ്ങളുടെ പങ്കാളിത്തം വൈകാരികമായ അനുഭവമായിരുന്നു.

ഭൂപ്രകൃതി പഠന പര്യടനം, ചരിത്ര സാംസ്ക്കാരിക വിഭവ ശേഖരണം, ഊണുമുറക്കവും ഉപേക്ഷിച്ചു ജനകീയാസൂത്രണ പ്രവർത്തകരോടൊപ്പമിരുന്നു വികസനരേഖ തയ്യാറാക്കൽ, സെമിനാർ എന്നിവയെല്ലാം ജീവിതത്തിലെ ഏറ്റവും മഹത്തരങ്ങളായ ഓർമ്മകളാണ്. പരവുരിന്റെയും പൂതക്കുളത്തിന്റെയും ചരിത്ര വസ്തുതകൾ ശേഖരിക്കാൻ വേണ്ടി മുൻമന്ത്രിയും അന്ന് ചാത്തന്നൂർ എംഎൽഎയും ആയിരുന്ന പി. രവീന്ദ്രൻ സാറുമായും മുൻ മന്ത്രി സി.വി. പത്മരാജൻ സാറുമായും അഭിമുഖം നടത്തിയത് പ്രസന്നകുമാർ ആയിരുന്നു.

കൊല്ലം ജില്ലയിൽ ഒമ്പതാം പദ്ധതി ജനകീയ പദ്ധതിയുടെ ആദ്യ വികസനരേഖ സമർപ്പിച്ചത് പൂതക്കുളം ഗ്രാമപഞ്ചായത്തായിരുന്നു. അത് ഏറ്റുവാങ്ങിയത് അന്നത്തെ വ്യവസായ വകുപ്പു മന്ത്രി സുശീലാഗോ പാലനായിരുന്നു. ജനകീയാസൂത്രണം നെഞ്ചിലേറ്റിയപ്പോൾ പിഎച്ച്ഡി ഗവേഷണം നിർത്തിവയ്ക്കേണ്ടി വന്നു. (പിന്നെ ഒരിടവേളക്കുശേഷം വിദ്യാഭ്യാസത്തിൽ പിഎച്ച്ഡിക്കുള്ള ശ്രമം നടത്തിയപ്പോൾ ജനകീയാസൂത്രണണ അനുഭവങ്ങൾ കരുത്തായി).

ജനകീയാസൂത്രണം സെമിനാർ കഴിഞ്ഞതോടെ പരവൂർ നഗരസഭയിൽ വർക്ക് അറേൻജ്മെന്റിൽ കോർഡിനേറ്റായി പ്രവർത്തിക്കാൻ തുടങ്ങി. പദ്ധതി നിർവഹണത്തിനുള്ള ജനകീയ സമതികൾ വരവു-ചെലവുകൾ പ്രദർശിപ്പിച്ചത് ജനങ്ങൾക്ക് ജനകീയാസൂത്രണ പ്രവർത്തനങ്ങളിലുള്ള മതിപ്പ് വർദ്ധിപ്പിച്ചു. രണ്ടു വർഷക്കാലം കോർഡിനേറ്ററായി പ്രവർത്തിച്ചു. സർവശിക്ഷാ അഭിയാനിൽ സംസ്ഥാന തലത്തിൽ പ്രോജക്ട് ഓഫീസറായി പ്രവർത്തിക്കവെ 2011-ൽ ബ്രിട്ടീഷ് കൗൺസിലിന്റെ പദ്ധതിയുടെ ഭാഗമായി യുകെയിൽ സ്കൂൾ സന്ദർശിക്കാൻ അവസരം ലഭിച്ചു.

അവിടെ ഗേറ്റ്സ് ഹെഡ് എന്ന സ്വയംഭരണാധികാരമുള്ള പട്ടണത്തിലെ മേയറിന്റെ വിരുന്നു സൽക്കാരത്തിൽ പങ്കെടുത്തു. ഞാൻ ഇന്ത്യയിൽ കേരളത്തിൽ നിന്നാണ് എന്നു പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം "ഓ, കേരള സ്റ്റേറ്റ് ഓഫ് പീപ്പിൾസ് പ്ലാനിംഗ്" എന്നു പറഞ്ഞ് അഭിനന്ദിച്ചു. ജനകീയാസൂത്രണത്തെക്കുറിച്ചു ഹ്രസ്വമായ ഒരു അവതരണം ഡോ. പ്രസന്നകുമാർ നടത്താൻ നിർബന്ധിതമായി.

കില സംഘടിപ്പിച്ച മില്ലിനിയം ഡവലപ്പ്മെന്റ് ഗോൾസ് (MGD), നവകേരളത്തിനു ജനകീയാസൂത്രണം മാർഗരേഖ (വിദ്യാഭ്യാസം) തുടങ്ങിയ പ്രവർത്തനങ്ങളിലും പങ്കാളിയായി. 2018-ൽ SCERT നടത്തിയ പ്രാദേശിക ഭരണകൂടങ്ങൾ ജനകീയാസൂത്രണത്തിലൂടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളുടെ ഫലപ്രാപ്തി പഠനം എന്ന ഗവേഷണത്തിലും പങ്കാളിയാകാൻ സാധിച്ചു.

സർവീസിൽ നിന്നും വിരമിച്ച ശേഷം 2015-20 കാലഘട്ടത്തിൽ പരവൂർ നഗരസഭയിൽ ആസൂത്രണ സമിതി ഉപാധ്യക്ഷനായി. കിലയുടെ റിസോൾസ് പേഴ്സൺ എന്ന നിലയിൽ പരവൂർ നഗരസഭയിലെ പരിശീലന കോർഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു.

തിരിഞ്ഞു നോക്കുമ്പോൾ ഒമ്പതാം പദ്ധതി ജനകീയ പദ്ധതി മുതൽ തുടർന്ന് ഇങ്ങോട്ടു മാറിമാറിവന്ന നഗരസഭാ ഭരണസമിതികളുടെ കാലങ്ങളിലും ഒന്ന് അല്ലെങ്കിൽ മറ്റൊരു റോളിൽ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കിനായതിൽ ഡോ. ആർ. പ്രസന്നകുമാർ അഭിമാനം കൊള്ളുന്നു.
#ജനകീയാസൂത്രണജനകീയചരിത്രം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (7 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (19 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (27 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (32 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends