Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഈ വാർത്ത മുഖ്യധാരയിൽ നിന്നങ്ങന്നെ പിന്നിലേക്ക് മെല്ലെ മറയും;പക്ഷെ ഓർക്കേണ്ട ചിലത് മനസിലവശേഷിക്കണം; മോൺസൺ സിൻഡ്രോം എന്ന് പേരിടാവുന്ന ഒരു മാനസികാവസ്ഥ; നാല്പതു മുതൽ എൺപതോ, എൺപത്തിയഞ്ചോ വയസ്സു വരെ സ്വാഭാവികമായി നീളാവുന്ന ഈ ജീവിത ചക്രത്തിൽ എന്തൊക്കെ അർത്ഥവ്യാപ്തിയുള്ള പ്രവൃത്തികളിലൂടെയും, ആശയദർശനങ്ങളിലൂടെയും ഒരു മനുഷ്യായുസ്സിനെ കൊണ്ടുപോകാം; എന്നിട്ടും എന്തെ ചിലരൊക്കെയിങ്ങനെ; ഐ ബി സതീഷ് എം എൽ എയുടെ കുറിപ്പ്

30 OCTOBER 2021 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

"മാന്യൻമാരുടെയും" മാന്യനായ സുഹൃത്തും, സംരംഭകനും , ആഘോഷിക്കപ്പെടേണ്ടതാണ് ജീവിതമെന്ന ചിന്തയുടെ അപ്പോസ്തലനുമായ മോൺസൺ എന്ന വ്യക്തി നിയമ വലയിൽപ്പെടുന്നത് .ഈ വാർത്ത മുഖ്യധാരയിൽ നിന്നങ്ങന്നെ പിന്നിലേക്ക് മെല്ലെ മറയും.പക്ഷെ ഓർക്കേണ്ട ചിലത് മനസിലവശേഷിക്കണം .മോൺസൺ സിൻഡ്രോം എന്ന് പേരിടാവുന്ന ഒരു മാനസികാവസ്ഥയെ കുറിച്ച് വിവരിച്ച് ''ഐ ബി സതീഷ് എം എൽ എ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

മോൻസൺസ് സിൻഡ്രോം .............മോൺസൺ എന്ന വ്യക്തി ഇപ്പോൾ നിയമത്തിന്റെ മുന്നിലാണ് ...... കേട്ടതെല്ലാം ശരിയായിരുന്നുവെന്നും, അതൊന്നും അതിശയോക്തിയോ കെട്ടിച്ചമച്ചതോ അല്ല എന്നും ജുഡീഷ്യറിക്ക് മുന്നിൽ കൂടി തെളിയേണ്ടതുണ്ട്.....കാലമതിനുത്തരം പറഞ്ഞേക്കും ..... എന്നെങ്കിലും ......

ഒന്നു മാത്രം ........ നീണ്ട ഒരു നിരീക്ഷണ കാലവും, പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പിന്തുടരലിന്റെയും ഒടുവിലാണ് പല "മാന്യൻമാരുടെയും" മാന്യനായ സുഹൃത്തും, സംരംഭകനും , ആഘോഷിക്കപ്പെടേണ്ടതാണ് ജീവിതമെന്ന ചിന്തയുടെ അപ്പോസ്തലനുമായ മോൺസൺ എന്ന വ്യക്തി നിയമ വലയിൽപ്പെടുന്നത് .....

ഈ വാർത്ത മുഖ്യധാരയിൽ നിന്നങ്ങന്നെ പിന്നിലേക്ക് മെല്ലെ മറയും ........ പക്ഷെ ഓർക്കേണ്ട ചിലത് മനസിലവശേഷിക്കണം .... മോൺസൺ സിൻഡ്രോം എന്ന് പേരിടാവുന്ന ഒരു മാനസികാവസ്ഥയെ കുറിച്ച് ..... ഈ രോഗാവസ്ഥ സൃഷ്ടിച്ച വേട്ടക്കാരും ഇരകളുമുണ്ട് നമ്മുടെ ചുറ്റിലും, പലപ്പോഴും ഇവർ നമ്മുടെ ബോധമനസിലേക്കും തലനീട്ടിയിട്ടുണ്ടാകും... പ്രാചീന സംസ്കാരത്തിന്റെ ഭാഗമായ കുറേ വസ്തുക്കൾ പുന:സൃഷ്ടിച്ച് അത് യഥാർത്ഥമാണെന്ന് പല പ്രമുഖരെയും തെറ്റിദ്ധരിപ്പിച്ച് എന്തൊക്കെയോ നേടാൻ ശ്രമിച്ചൊരാളുടെ തനിനിറം പുറത്തായി എന്നത് മാത്രമാണോ ?

ഇല്ലാത്ത മേൻമകളുടെയും, സംസ്കാരഔന്നത്യത്തിന്റെ മേമ്പൊടി ചേർത്ത വാക്കുകളുടെയും മെസ്മറിസത്തിലൂടെ വ്യക്തി ബന്ധങ്ങളുടെ പാലം തീർക്കുന്നവർ .......... കടലാസിൽ മാത്രം ജീവിക്കുന്ന വാണിജ്യസ്ഥാപനങ്ങളെ വിസിറ്റിംഗ് കാർഡിലടക്കം ചെയ്ത് ആരുടെയൊക്കെയോ മുന്നിൽ എന്തൊക്കയോ ചമയുന്നവർ.......... പഞ്ചനക്ഷത്ര-ജീവിതം മാത്രമാണ് ജീവിതമെന്ന മിഥ്യാധാരണയുടെ പുറത്ത് വിരാജിക്കുന്ന ജീവിതങ്ങളെത്രയാണ് .....

കടം വാങ്ങിയ കാശിനാൽ കണ്ണഞ്ചിപ്പിക്കുന്ന ജീവിത ശൈലികളിലൂടെയും, പ്രലോഭനങ്ങളുടെയും ചൂണ്ടകൊളുത്തുകൾ ബുദ്ധിപൂർവം ദുർബല മനസുകളുടെ മുൻപിൽ വച്ചുനീട്ടുന്നവരുണ്ട്......ആ പ്രലോഭനങ്ങളിലേക്ക് അറിയാതെ കാൽവഴുതി വീഴുന്നവരും.... ലോക പ്രശസ്തമായ പ്രചോതനാത്മകമായ ഉദ്ധരണികളാണ് (Motivational Tips) ഇവരുടെ ബ്രഹ്മാസ്ത്രം .... മറ്റുള്ളവരുടെ മുൻപിൽ "വലിയ പുള്ളി " ചമയാൻ ഏതറ്റം വരെയും പോകുവാൻ തയ്യാറുള്ളവർ.....

നാട്ടിൻപുറങ്ങളിലെ പൊങ്ങച്ചക്കഥകൾ നിഷ്കളങ്കതയിൽ നിന്ന് ഉരിത്തിരിഞ്ഞിരുന്നതാണെങ്കിൽ, ഈ പതിപ്പിൽ സാമ്പത്തിക തിരിമറി മുതൽ പണാപഹരണം, കൊലപാതകം ഉൾപ്പെടെയുള്ള കൊടും കുറ്റകൃത്യങ്ങൾ വരെയാകാം........ എന്നെങ്കിലുമൊരിക്കൽ നിയമം കണ്ടെത്തും വരെ മാന്യതയുടെയും , വിശുദ്ധ സൗഹൃദത്തിന്റെയും കണ്ണഞ്ചിപ്പിക്കുന്ന ഉടയാടകളണിഞ്ഞവർ അരങ്ങ് തകർക്കും ......

നാഗമാണിക്യം, rice pulling coin, മാഞ്ചിയം കൃഷി, റിയൽ എസ്റ്റേറ്റ് -വില്ലാ പദ്ധതികൾ, Direct Marketing ....... പലതരം വിദ്യകൾ തരാതരം പോലെ ഉപയോഗിച്ച് സമ്പത്തുണ്ടാക്കുന്ന വിരുതുണ്ട് ചിലർക്ക് ......... സൗഹൃദബന്ധങ്ങൾ സ്വാഭാവികമായും, ചിലപ്പോൾ ആകസ്മികമായും ഉരിത്തിരിയുന്നവയാണ്. അതിന്റെ കെമിസ്ട്രി ഇന്നും അജ്ഞാതം.

എന്നാൽ കൃത്രിമമായി രൂപപ്പെടുത്തിയെടുക്കുന്ന ഈ സൗഹൃദങ്ങളിൽ വ്യക്തികൾ തമ്മിലുള്ള ഇഴയടുപ്പത്തേക്കാൾ പ്രധാനം "പ്രദർശനപരത" അഥവാ "ഷോ" എന്ന ഗിമ്മിക്കിനാണ്. ഭരണരാഷ്ട്രീയ രംഗത്തെ ഉന്നതരുമായി ബന്ധമുണ്ടെന്ന് വരുത്തി തീർക്കും . ഒപ്പം സിനിമ കലാ രംഗത്തെ പ്രശസ്തരുമായുള്ള സഹവാസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വർണനകളുമുണ്ടാകും.....ജീവിതം എന്നത് ആഘോഷിക്കപ്പെടാൻ മാത്രമുള്ളതാണ് എന്ന ആഴമില്ലാത്ത മാനസികനിലവാരത്തിന്റെ ഉപരിതലത്തിലിങ്ങനെ നിരന്തരം പരിലസിക്കുന്നവർ....

അവരുടെ ജീവിതതിരക്കഥയിലെ പലരംഗങ്ങളിൽ ഒന്നു മാത്രമാണ് സമ്പത്തിന്റെയും , പണസമ്പാദനത്തിന്റെയും , സ്വീക്വൻസുകൾ..... ഇനിയുമുണ്ട് ....... പവിത്രമായ സൗഹൃദ ബന്ധങ്ങളെ പ്രണയത്തിന്റെ തീരത്ത് ബുദ്ധിപൂർവം എത്തിച്ച്...... ചതുരംഗക്കളി പോലത്തെ കരുനീക്കങ്ങൾ നടത്തുന്നവർ .... ബോയിംഗ് ബോയിംഗ് എന്ന പ്രിയദർശൻ സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ കുസൃതി മാത്രമല്ലിത് ......

അൻപത് വയസ് കഴിഞ്ഞവരുടെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിൽ ഇതേ പോലെ അഭിനയം പുറത്തെടുത്ത് പഴയ സഹപാഠികളുടെ കുടുംബ ജീവിതങ്ങളിൽ സാന്ത്വനസ്പർശമായി - രംഗപ്രവേശനം ചെയ്യുന്നവർ .....
മോഹിപ്പിക്കുന്ന പ്രഭാത സായാഹ്ന സന്ദേശങ്ങൾ നവമാധ്യമങ്ങൾ പ്രധാനം ചെയ്യുന്ന പ്ലാറ്റ്ഫോമുകളിലൂടെ ..... കൂടാതെകടമെടുത്ത motivational notationsകളും.... തള്ളിമറിക്കുന്ന വാചക കസർത്തിലൂടെ "ശരീരമെന്ന" അത്യന്തിക ലക്ഷ്യത്തിലേക്ക് .... അധികം താമസിക്കാതെ ദുരന്തകഥളാകുന്ന അനുഭവങ്ങളെത്രയാണ്...

ദ്വന്‌ദ്വവ്യക്തിത്വമല്ലിത്........ ഇത് ഇടവേളകളിൽ എപ്പോഴെങ്കിലും തലനീട്ടുമെങ്കിലും അടിസ്ഥാനപരമായി മനോവൈകല്യത്തിന്റെ വക്കത്തെത്തിയ ക്രിമിനൽ മനസാണ് .... എന്തായാലും നാല്പതു മുതൽ എൺപതോ, എൺപത്തിയഞ്ചോ വയസ്സു വരെ സ്വാഭാവികമായി നീളാവുന്ന ഈ ജീവിത ചക്രത്തിൽ എന്തൊക്കെ അർത്ഥവ്യാപ്തിയുള്ള പ്രവൃത്തികളിലൂടെയും , ആശയദർശനങ്ങളിലൂടെയും ഒരു മനുഷ്യായുസ്സിനെ കൊണ്ടുപോകാം.

എന്നിട്ടും എന്തെ ചിലരൊക്കെയിങ്ങനെ....ഒരിക്കലുമത് വിദ്യാഭ്യാസത്തിന്റെ മാത്രം കുറവാകില്ല...... തീർച്ച.... ലളിതമെങ്കിലും ആശയനിർഭരവും മനസാക്ഷിയെ മറയില്ലാതെ അഭിമുഖീകരിക്കുവാനാവുന്ന തരത്തിൽ സ്വജീവിതത്തെ കൈപിടിച്ചു നടത്താനായില്ലെങ്കിൽ എത്രയോ നിരർത്ഥകമാണ് മനുഷ്യനെന്ന നിലയിലുള്ള ഭൂമിയിലെ ദിവസങ്ങൾ.

ഇനിയും ഇന്നത്തെ സമൂഹത്തിലെ ചെറിയൊരു ന്യൂനപക്ഷം മാത്രമേ ഇത്തരം കാട്ടിക്കൂട്ടലുകളിലേക്ക് ഇറങ്ങി തിരിച്ചിട്ടുള്ളു എന്നത് മാത്രമാണ് മാനവരാശിയിൻമേലുള്ള വലിയ വിശ്വാസങ്ങളിലൊന്ന്. ഈ ന്യൂനപക്ഷം ഒരിക്കലും ഭൂരിപക്ഷമാകാതിരിക്കുന്നുവെന്നുള്ളതാണ് നാളെയെ കുറിച്ചുള്ള ശുഭപ്രതീക്ഷകളിലൊന്നും.

നൻമപാഠങ്ങൾ നിരന്തരം ചികയുന്ന കുറെ നല്ല മനുഷ്യർ ഇന്നും ചുറ്റിലും ധാരാളമുണ്ട് എന്നത് സന്തോഷമേകുന്നൊരു യാഥാർത്ഥ്യമാണ്. അല്ലെങ്കിൽ പിന്നെ ഈ കൊച്ചുവെളുപ്പാൻ കാലത്ത് കുത്തിക്കുറിച്ച സാമാന്യം ദൈർഘ്യമേറിയൊരു കുറിപ്പിന്റെ അവസാനം വരെ നിങ്ങൾ വന്നെത്തിയതെന്തിന്?
ശുഭദിനം
ഐ.ബി സതീഷ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (11 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (23 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (31 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (36 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends