Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കുട്ടികള്‍ സ്‌കൂളിലേയ്ക്ക്.... സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ആദ്യ രണ്ടാഴ്ച ഹാജരുണ്ടാകില്ലെന്നും മന്ത്രി

30 OCTOBER 2021 09:48 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ആദ്യ രണ്ടാഴ്ച ഹാജരുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ തുറന്നതിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പാഠങ്ങള്‍ മാത്രമായിരിക്കും പഠിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, 10, 12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് നവംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കുന്നത്. മറ്റെല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നവംബര്‍ 15ന് ക്ലാസുകള്‍ ആരംഭിക്കും. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നതിന് 24,300 തെര്‍മല്‍ സ്‌കാനറുകള്‍ വിദ്യാലയങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഉപകരണങ്ങളാണിത്. പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്താന്‍ ഇനിയും 204 സ്‌കൂളുകള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഈ വിദ്യാലയങ്ങള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രവേശനോത്സവത്തോടെയാണ് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ 15,452 സ്‌കൂളുകളില്‍ ഫിറ്റ്‌നസ് ലഭിക്കാനുള്ളവയുടെ എണ്ണം 446 ആണ്. 1,474 സ്‌കൂള്‍ ബസുകള്‍ ഇനിയും പ്രവര്‍ത്തനക്ഷമമാക്കാനുണ്ട്. വാക്‌സിന്‍ എടുക്കാത്ത അദ്ധ്യാപകര്‍ 2,282ഉം, വാക്‌സിന്‍ എടുക്കാത്ത അനദ്ധ്യാപകര്‍ 327മാണെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.
സോപ്പ്, ഹാന്‍ഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് വിദ്യാലയങ്ങള്‍ക്ക് 2.85 കോടി രൂപ നല്‍കിയതായി മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാന്‍ 105.5 കോടി രൂപ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. കൂടാതെ പിടിഎ ജനറല്‍ ബോഡി ഓണ്‍ലൈനായി ചേര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
42,65,273 വിദ്യാര്‍ഥികളാണ് രണ്ടു ഘട്ടമായി സ്‌കൂളിലേക്കെത്തുക. ഇതില്‍ 6,07,702 പേര്‍ നവാഗതരാണ്. സര്‍ക്കാര്‍എയ്ഡഡ് മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ഇക്കൊല്ലം പ്രവേശിച്ചത്.
202021ല്‍ സര്‍ക്കാര്‍ മേഖലയില്‍ 1,05472 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 202122 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 1,20,706 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 1,84,708 കുട്ടികളും പ്രവേശനം നേടിയതായി മന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends