വിവാഹാലോചനയുമായി എത്തുന്ന യുവാക്കളുടെ വീട് കണ്ടെത്തി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും പറഞ്ഞ് സ്ഥിരമായി വിവാഹം മുടക്കുന്നു; സംശയത്തെ തുടർന്നുണ്ടായ അന്വേഷണം അവസാനിച്ചത് സഹപാഠിയില്‍

ഏറെനാൾ പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞ് സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റിലായി. ഓടനാവട്ടം വാപ്പാലപുരമ്പില്‍ അരുണ്‍ ആണ് അറസ്റ്റിലായത്.
കുറേ നാളുകൾ കൊണ്ട് വിവാഹം മുടക്കുന്നത് ഒരേകാരണത്താലാണെന്ന് ശ്രദ്ധയിൽ പെട്ടതോടെ മാതാപിതാക്കൾ പി[ആരതി നൽകുകയായിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ഇയാൾ പിടിയിലാകുന്നത്.
അരുണിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകള്‍ മുടക്കിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹാലോചനയുമായി എത്തുന്ന യുവാക്കളുടെ വീട് കണ്ടെത്തിയാണ് അരുണ്‍ ആലോചനകള്‍ മുടക്കിയിരുന്നത്.
യുവതിയുമായി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും പറഞ്ഞായിരുന്നു ഇയാള്‍ കല്യാണാലോചനകള്‍ തടഞ്ഞിരുന്നത്. എന്നാല്‍ ഒന്നിച്ച് പഠിച്ചതുകൊണ്ട് മാത്രം അരുണുമായി പരിചയമുണ്ടെന്നും പ്രണയത്തിലല്ലെന്നും യുവതി വെളിപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























