മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ

സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയംവെച്ച് കോടികള്‍ തട്ടിപ്പു നടത്തുന്ന വന്‍ റാക്കറ്റിലെ പ്രധാനയാൽ പിടിയിലായി. എറണാകുളം പെരുമ്പാവൂര്‍ എലിപ്രം സ്വദേശി കണങ്കോടന് ഹൗസില്‍ അലിയാറിനെ (48)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതേ കേസില്‍ മുൻപ് അറസ്റ്റിലായ സിദ്ദീഖിെന്റ അടുത്ത ബന്ധുവാണ് പിടിയിലായ അലിയാര്. കോതമംഗലം സ്വദേശിയാണ് ഇവര്‍ക്ക് മുക്കുപണ്ടം പണിയിച്ചു നല്‍കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിന് മൊഴി നല്കി. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മുക്കുപണ്ട തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയാണ് പൊലീസ് പിടിയിലായത്.
https://www.facebook.com/Malayalivartha

























