പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു; രക്ഷിക്കാനായി മരത്തിന്റെ കമ്പ് ഒടിച്ച് അടിച്ചെങ്കിലും രക്ഷിക്കാനായില്ല

നെടുമണ്‍ കാവ് കല്‍ഞ്ചിറ ആറ്റില്‍ കുളിക്കാനിറങ്ങവെ രണ്ട് എജിനീയറിങ് വിദ്യാര്‍ത്ഥികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്.
കൊല്ലം കരിക്കാേട് ടി.കെ.എം എന്‍ജീനീയറിങ് കാേളജ് വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ സ്വദേശിയായ റിയാസ് (21), കാസര്‍കാേട് കാഞ്ഞങ്ങാേട് അര്‍ജ്ജുന്‍ (21) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച വെെകിട്ട് 4.30 ഓടെ നെടുമണ്‍കാവ് ജങ്ഷനില്‍ നിന്ന് ഓട്ടോയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ കല്‍ച്ചറ പള്ളിക്ക് സമീപത്തെ ആറില്‍ എത്തുകയായിരുന്നു. ഇവിടെ വെെദ്യുതി ലെെന്‍ പാെട്ടി കിടക്കുന്നത് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഇതിലൊരാള്‍ വെെദ്യുതി ലെെനില്‍ കയറി പിടിച്ചു.
ഇത് കണ്ട സുഹൃത്തുക്കളില്‍ ഒരാള്‍ ഷാേക്കേറ്റ വിദ്യാര്‍ത്ഥിയെ രക്ഷിക്കുന്നതിനായി സമീപത്തെ മരത്തിന്റെ കമ്ബ് ഒടിച്ച് അടിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒടുവില്‍ ഈ വിദ്യാര്‍ത്ഥി പ്രിയ സുഹൃത്തിനെ കയറി പിടിക്കുകയായിരുന്നു. ബാക്കി മൂന്ന് പേര്‍ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും ഷാേക്കേറ്റവര്‍ മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























