'സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ വന്‍ വിജയത്തിലേക്ക് പോകും അതിനായി കുറച്ച് കാത്തിരിക്കേണ്ടിവരും. സര്‍ക്കാറിന് ഇക്കാര്യത്തില്‍ അഭിപ്രായമില്ല. അത് തീരുമാനിക്കേണ്ടത് സിനിമയുമായി ബന്ധപ്പെട്ട ആളുകളാണ്...' മരക്കാര്‍ അറബിക്കലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന തീരുമാനത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍

പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നതിന് പിന്നാലെ പ്രതികരണം ഉന്നയിച്ച് മന്ത്രി സജി ചെറിയാന്‍. പ്രതിസന്ധിഘട്ടത്തില്‍ കലകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോം. യഥാര്‍ഥത്തില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് തിയറ്ററുകളില്‍ തന്നെയാണെന്ന് മന്ത്രി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞുപറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ;
പ്രസിസന്ധി ഘട്ടത്തില്‍ കലകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോം. യഥാര്‍ഥത്തില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് തിയറ്ററുകളില്‍ തന്നെയാണ്. ആന്റണി അത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ അവരെ അലട്ടുന്ന ഒരു പ്രശ്‌നം കോവിഡിന്റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ തുറന്നപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്. അപ്പോള്‍ ബിഗ് ബജറ്റിലുള്ള ചിത്രം റിലീസ് ചെയ്യുമ്ബോള്‍ സാമ്ബത്തികമായ നഷ്ടം വരുമെന്ന ഭയത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു ചിന്തയിലേക്ക് എത്തുന്നത്.
രണ്ടാം തിയതി ഒരു മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. സിനിമ മേഖലയില്‍ പ്രശ്‌നങ്ങളും സിനിമ സംഘടനകളും മുന്നോട്ടുവച്ച ആവശ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണിത്. ആള്‍ക്കാര്‍ തിയേറ്ററിലേക്ക് എത്തുന്നില്ല, അത് എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്തെല്ലാം കൂടുതല്‍ ഇളവുകളാണ് നല്‍കാന്‍ പറ്റുകയെന്നും ആലോചിക്കും.
സിനിമകള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കാതെ പൂര്‍ണമായും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കില്‍ സിനിമ ഇന്‍ഡസ്്ട്രി വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഇത്രയും മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ഒടിടിക്ക് കൊടുക്കുന്നതിന് മുമ്ബ് അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നു.
സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ വന്‍ വിജയത്തിലേക്ക് പോകും അതിനായി കുറച്ച് കാത്തിരിക്കേണ്ടിവരും. സര്‍ക്കാറിന് ഇക്കാര്യത്തില്‍ അഭിപ്രായമില്ല. അത് തീരുമാനിക്കേണ്ടത് സിനിമയുമായി ബന്ധപ്പെട്ട ആളുകളാണ്.
https://www.facebook.com/Malayalivartha

























